2022, മേയ് 11, ബുധനാഴ്‌ച

അസം റൈഫിൾസിൽ 1281 ഒഴിവുകൾ; കേരളത്തിൽനിന്നുള്ളവർക്ക് 39 ഒഴിവ്

 

അസം റൈഫിൾസിൽ ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മെൻ തസ്തികകളിലെ 1281 ഒഴിവിലേക്കുള്ള റിക്രൂട്മെന്റ് റാലി സെപ്റ്റംബർ 1 മുതൽ. കേരളത്തിൽനിന്നുള്ളവർക്ക് 39 ഒഴിവ്. ഗ്രൂപ്പ് ബി, സി തസ്തികകളാണ്.സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. ജൂൺ 6 മുതൽ ജൂലൈ 20 വരെ അപേക്ഷിക്കാം. www.assamrifles.gov.in.

റാലി കേന്ദ്രങ്ങൾ

അസമിലെ ദിഫു, കർബിയങ്ഗ്ലോങ്, സിൽചർ, മാസിംപുർ, ഹാഫ്‌ലോങ്, നാഗാലാൻഡിലെ സുഖോവി, ദിമാപുർ 

യോഗ്യത

  • പത്ത്, പ്ലസ്ടു (സയൻ‌സ്) അടിസ്ഥാന യോഗ്യതകൾക്കു പുറമേ തസ്തികയനുസരിച്ച് സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ യോഗ്യതകളും വേണം. 
  • ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ തസ്തികയിൽ പ്രായപരിധി 18–25;മറ്റുള്ളവയ്ക്ക് 18–23. 

തിരഞ്ഞെടുപ്പ്: കായികക്ഷമതാ പരീക്ഷ, രേഖകളുടെ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും.

വിവിധ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, ശാരീരിക യോഗ്യത, കായികക്ഷമതാ പരീക്ഷ എന്നിവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ. ഫീസ്: ഗ്രൂപ്പ് ബി (ബ്രിജ് ആൻഡ് റോഡ്) തസ്തികയ്ക്ക് 200 രൂപ. ഗ്രൂപ് സി ((മറ്റുള്ളവ) തസ്തികകൾക്കു 100 രൂപ. എസ്‌സി/എസ്ടി, വനിതകൾ, വിമുക്തഭടന്മാർ എന്നിവർക്കു ഫീസില്ല

0 comments: