ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് വിവിധ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഭാരതീയരില്‍നിന്നും മറ്റ് രാജ്യങ്ങളിലുള്ളവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍, സോഷ്യോളജി, കംപാരറ്റീവ് സ്റ്റഡീസ് ഇന്‍ റിലിജന്‍ ആന്‍ഡ് കള്‍ച്ചര്‍, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, ഫിലോസഫി, ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍.
അപേക്ഷകര്‍ക്ക് ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം ഉണ്ടായിരിക്കണം. ബിരുദ, പി.ജി. പ്രോഗ്രാമുകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍/സ്ഥാപനത്തില്‍ പിഎച്ച്.ഡി.ക്ക് രജിസ്റ്റര്‍ ചെയ്ത്/പ്രവേശനംനേടിയ ഫുള്‍ടൈം പിഎച്ച്.ഡി. സ്‌കോളര്‍ ആയിരിക്കണം. പരമാവധി രണ്ടുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ട്യൂഷന്‍ഫീസ് ഉള്‍പ്പെടെ മെയിന്റനന്‍സ് അലവന്‍സായി പ്രതിമാസം 18,000 രൂപ ലഭിക്കും. ഭാരതത്തില്‍, പഠനയാത്ര നടത്താനും ബുക്ക്, സ്റ്റേഷനറി തുടങ്ങിയവ വാങ്ങാനുംമറ്റുമായി പ്രതിവര്‍ഷം 15,000 രൂപയും ലഭിക്കും.
അപേക്ഷാ ഫോം www.jnmf.in ല്‍ സ്‌കോളര്‍ഷിപ്പ് ലിങ്കില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും (സൈറ്റില്‍ നല്‍കിയിട്ടുള്ള പട്ടികപ്രകാരം) മേയ് 31-നകം 'അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി, ജവാഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ഫണ്ട്, തീന്‍ മൂര്‍ത്തി ഹൗസ്, ന്യൂഡല്‍ഹി-110011' എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
0 comments: