നിലവില്‍ റേഷന്‍ ഡീലറുടെ വരുമാനം സാധനങ്ങള്‍ വിറ്റ് കിട്ടുന്ന കമീഷനാണ്. സിഎസ്സി ആരംഭിച്ച ശേഷം വാര്‍ഡിലെ താമസക്കാര്‍ക്ക് ഡിജിറ്റല്‍ സേവനത്തിന്റെ പ്രയോജനം ലഭിക്കും. നിലവില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം അര്‍ഹരായ, ബിപിഎല്‍, എപിഎല്‍ വിഭാഗക്കാര്‍ മാത്രമാണ് റേഷന്‍ ഡീലറുടെ അടുത്ത് എത്തുന്നത്, എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ആരംഭിക്കുമ്ബോള്‍ ഓരോ വ്യക്തിയും പല സര്‍ക്കാര്‍ആവശ്യങ്ങള്‍ക്കും ഡീലറുടെ അടുത്ത് എത്തും. ഇത് റേഷന്‍ വ്യാപാരികളുടെ വരുമാനം വര്‍ധിപ്പിക്കും. അതോടൊപ്പം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സാധാരണക്കാരന്‍ നേരിടുന്ന കാലതാമസം ഇല്ലാതാകും.
ഇതോടൊപ്പം പാന്‍ കാര്‍ഡ്, ആധാര്‍, ബാങ്കിംഗ് സേവനം, പണം നിക്ഷേപം, പണം പിന്‍വലിക്കല്‍, റെയില്‍വേ ടികറ്റ്, എയര്‍പോര്‍ട്, പാസ്പോര്‍ട് സേവനം, ഇന്‍ഷുറന്‍സ് പദ്ധതി, എല്ലാത്തരം ബിലുകളും അടയ്ക്കുക, ഡെപോസിറ്റുകള്‍ സ്വീകരിക്കുക, ഫാസ്ടാഗ് റീചാര്‍ജ് സൗകര്യം, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍, മണ്ണ്, ആരോഗ്യം ഉള്‍പെടെ നിരവധി സൗകര്യങ്ങളുടെ കാര്‍ഡ്, ഇ-ഡിസ്ട്രിക്‌ട് സേവനം, വാഹന വായ്പ, പിഎം കിസാന്‍ കെസിസി സ്‌കീം, ടെലിമെഡിസിന്‍ സേവനം എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാകുകയാണ് ലക്ഷ്യം.
0 comments: