ബിസിനസ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് മെസേജിങ് സുഗമമാക്കാനായി ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കാന്‍ വാട്സാപ്.ഫെയ്സ്ബുക്, വാട്സാപ്, ഇന്‍സ്റ്റഗ്രാം സേവനങ്ങളുടെ മാതൃകമ്ബനിയായ മെറ്റ പ്ലാറ്റ്ഫോംസ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡവലപ്പര്‍മാര്‍ക്ക് ഈ സേവനം ഉപയോഗിച്ച് തങ്ങളുടെ ആവശ്യത്തിനനുസരിച്ച് മെസേജിങ് രീതികള്‍ പരിഷ്കരിക്കാം. നിലവില്‍ വാട്സാപ്പിന് ഉപയോക്തൃസേവന ചാറ്റിനും മറ്റുമായി എപിഐ സേവനമുണ്ട്. ഇതുവഴി മെറ്റയ്ക്ക് വരുമാനവുമുണ്ട്.
പെയ്ഡ് സര്‍വീസായി ചില സേവനങ്ങള്‍ വാട്സാപ് ബിസിനസ് ഉപയോക്താക്കള്‍ക്കായി നല്‍കാന്‍ പദ്ധതിയുണ്ടെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. 10 ഉപകരണങ്ങളില്‍ വരെ ചാറ്റ് ഒരേസമയം നിയന്ത്രിക്കാനുള്ള സൗകര്യം, വെബ്സൈറ്റുകള്‍ക്കായി പ്രത്യേക 'ക്ലിക്ക് ടു ചാറ്റ്' ലിങ്കുകള്‍ തുടങ്ങിയവയാണ് ഇത്.
0 comments: