2022, മേയ് 22, ഞായറാഴ്‌ച

നിങ്ങളറിയാതെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുകള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്; ഈ കാര്യങ്ങല്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

 
ഇന്ന് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് നമ്മുടെ സ്മാര്‍ട്ട്ഫോണുകള്‍. ബാങ്ക് വിശദാംശങ്ങള്‍ തുടങ്ങി സ്വകാര്യ വിവരങ്ങള്‍ വരെ നമ്മുടെ ഡിവൈസുകളില്‍ സൂക്ഷിക്കാറുണ്ട്.കൂടാതെ ഫോണുകളിലേക്ക് വരുന്ന കോളുകള്‍, മെസേജുകള്‍ നമ്മളുമായി ബന്ധപ്പെട്ടവയാണ്. തട്ടിപ്പുകാര്‍ക്ക് പലപ്പോഴും നമ്മെ നിരീക്ഷിക്കാനുള്ള ഉപകരണമായി നമ്മുടെ മൊബൈല്‍ ഫോണുകളെ മാറ്റാന്‍ കഴിയും എന്നത് പലര്‍ക്കും ഇപ്പോഴും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഇന്റര്‍നെറ്റ് വഴി നടക്കുന്ന തട്ടിപ്പുകള്‍ പോലെ തന്നെയാണ് നമ്മുടെ കോളുകളും മെസേജുകളും നിരീക്ഷിച്ചും നടക്കുന്ന തട്ടിപ്പുകള്‍.

ഫോണ്‍ ടാപ്പ് ചെയ്യുന്നത് പോലെ തന്നെ നമ്മുടെ കോളുകളും മെസേജുകളും റീഡയറക്‌ട് ചെയ്തും തട്ടിപ്പുകള്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ കോളുകളും മെസേജുകളും ഫോര്‍വേഡ് അല്ലെങ്കില്‍ ഡൈവേര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനും ചില വഴികള്‍ ലഭ്യമാണ്. ചില കോഡുകള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യാന്‍ കഴിയുക. ഈ കോഡുകള്‍ നിങ്ങളുടെ ഫോണിലെ ഡയല്‍ പാഡില്‍ ടെപ്പ് ചെയ്ത് ഡയല്‍ ചെയ്ത് കൊടുത്താല്‍ മാത്രം മതിയാകും. ഈ കോഡുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും അറിയാന്‍ തുടര്‍ന്ന് വായിക്കുക.

നിങ്ങളുടെ മെസേജുകള്‍, കോളുകള്‍, മറ്റ് ഡാറ്റകള്‍ എന്നിവ മറ്റൊരു നമ്പറിലേക്കു  ഫോര്‍വേഡ് അല്ലെങ്കില്‍ ഡൈവേര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന കോഡ് ആണിത്. വളരെ ഉപയോഗപ്രദമായ കോഡുകളില്‍ ഒന്ന് കൂടിയാണിത്. ഏതെങ്കിലും ഡാറ്റ ഉത്തരത്തില്‍ വഴി തിരിച്ച്‌ വിട്ടിട്ടുണ്ടെങ്കില്‍ അത് ഏത് നമ്പരിലേക്കാണെന്നും ഏതൊക്കെ തരത്തില്‍ ഡാറ്റകള്‍ ഡൈവേര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മനസിലാക്കാന്‍ സാധിക്കും.

ചിലര്‍ക്കെങ്കിലും ആര് വിളിച്ചാലും കോള്‍ കണക്റ്റാകുന്നില്ലെന്ന പരാതി കേള്‍ക്കേണ്ടി വന്നിട്ടുണ്ടാകും. എപ്പോഴൊക്കെ നിങ്ങളെ വിളിച്ചാലും ലഭിക്കില്ലെന്ന പരിഭവത്തിന് നാം മറുപടി നല്‍കുന്നത് റേഞ്ചിന്റെ പ്രശ്നമാണ് എന്നായിരിയ്ക്കും. എന്നാല്‍ ഇത് പൂര്‍ണമായും ശരിയാകണമെന്നില്ല. പ്രത്യേകിച്ചും നിങ്ങളെ വിളിക്കുന്നവര്‍ കേള്‍ക്കുന്നത് നോ സര്‍വീസ് എന്നോ അണ്‍ ആന്‍സ്വേഡ് എന്നൊക്കെ ആണെങ്കില്‍. ഇത്തരം സാഹചര്യങ്ങളില്‍ ഈ കോഡ് ഉപയോഗിക്കുക. നിങ്ങളുടെ കോളുകളും സന്ദേശങ്ങളും ഡാറ്റയും റീഡയറക്‌ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് മനസിലാക്കാന്‍ ഈ എംഎംഐ കോഡ് യൂസറിനെ സഹായിക്കും. ഈ വിവരങ്ങള്‍ നിങ്ങളുടെ സെല്‍ഫോണ്‍ ഓപ്പറേറ്ററുടെ നമ്പരിലേക്കാണോ ഡയറക്റ്റ് ചെയ്യപ്പെടുന്നത് എന്നും മനസിലാക്കാന്‍ സാധിക്കും. ഇത് മിക്കപ്പോഴും സംഭവിക്കാറുണ്ട്.

മുകളില്‍ പറഞ്ഞത് പോലെ നിങ്ങളുടെ കോളുകളും സന്ദേശങ്ങളും ഡാറ്റയും റീഡയറക്‌ട് ചെയ്യപ്പെടുകയാണെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന് നിങ്ങള്‍ക്ക് മനസിലാകുന്നുമില്ല എന്ന് വയ്ക്കുക. ഇത് എങ്ങനെ അവസാനിപ്പിക്കും എന്ന് ആലോചിക്കുമ്ബോഴാണ് ഈ എംഎംഐ കോഡ് ഉപയോ​ഗപ്രദമാകുന്നത്. ##002# എന്ന ഈ കോ‍ഡ് ഉപയോക്താക്കളെ അവരുടെ ആന്‍ഡ്രോയിഡ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് എല്ലാ തരത്തിലുമുള്ള ഡാറ്റ റീഡയറക്‌ടുകളും ഫോ‍‍‍ര്‍വേഡുകളും സ്വിച്ച്‌ ഓഫ് ചെയ്യാന്‍ അനുവദിക്കുന്നു. നിങ്ങള്‍ റോമിങ് ഉപയോഗിക്കാന്‍ താത്പര്യപ്പെടുകയും അനാവശ്യ റീഡയറക്‌ട് കോളുകള്‍ക്ക് പണം നല്‍കേണ്ടതില്ല എന്നും തീരുമാനിക്കുമ്ബോഴും ഈ കോഡുകള്‍ കൂ‌ടുതല്‍ ഉപകാരപ്രദമാകും.

വളരെ ഉപയോ​ഗപ്രദമായ മറ്റൊരു കോഡ‍് ആണ് ഇത്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ ഐഎംഇഐ ( ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിഫയര്‍ ) നമ്പര്‍ കണ്ടെത്താന്‍ ഈ കോഡ് യൂസേഴ്സിനെ സഹായിക്കും. സ്മാ‍‍‍ര്‍ട്ട്ഫോണിന്റെ ഐഎംഇഐ നമ്പര്‍ അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്. പ്രത്യേകിച്ചും നിങ്ങളുടെ ഡിവൈസ് നഷ്ടമാകുന്ന സാഹചര്യത്തില്‍. ഫോണ്‍ നഷ്ടമായാല്‍ സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്‌റ്റര്‍ അല്ലെങ്കില്‍ സിഇഐആര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ നഷ്ടപ്പെട്ട സ്‌മാര്‍ട്ട്‌ഫോണിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ഈ ഐഎംഇഐ നമ്പര്‍ ഉപയോഗിക്കാം. ഫോണ്‍ ഓഫായിരിക്കുമ്ബോഴും പുതിയ സിം കാര്‍ഡ് ഉള്ളപ്പോഴും അത് ട്രാക്ക് ചെയ്യാനും ഐഎംഇഐ നമ്പര്‍ നിങ്ങളെ സഹായിക്കും.


0 comments: