2022, മേയ് 10, ചൊവ്വാഴ്ച

പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് മിലിട്ടറി നഴ്സിങ് സർവീസിൽ ഓഫിസറാകാം;അപേക്ഷ 2022 മെയ് 31 വരെ

 

മിലിട്ടറി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന, 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജുകളിലാണ് പഠനം .സൗജന്യ പഠനത്തിന് ശേഷം സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ കമ്മിഷൻഡ് ഓഫീസറായി ജോലി ലഭിക്കും. 

യോഗ്യത

  • ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയ്‌ക്ക് 50% മാർക്കോടെ ആദ്യചാൻസിൽത്തന്നെ  പ്ലസ് ടു (റഗുലർ) ജയിച്ചിരിക്കണം. 
  • അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അപേക്ഷ നൽകേണ്ടതെങ്ങനെ ?

  • നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസി നടത്തുന്ന NEET UG 2022 പരീക്ഷക്ക് മെയ് 15നകം അപേക്ഷ നൽകുക.
  • ഇന്ത്യൻ ആർമി വെബ്‌സൈറ്റിൽ മിലിട്ടറി നഴ്സിങ് സർവീസിന് മെയ് 31നകം അപേക്ഷ നൽകുക.

നീറ്റ്-യു.ജി 2022 സ്കോർ അടിസ്ഥാനത്തിൽ മിലിട്ടറി നഴ്സിങ് സർവീസ് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് ക്ഷണിക്കും. കൂടുതൽ വിവരങ്ങൾ  http://bit.ly/bsc-nursing-course-in-indian-army ലിങ്കിൽ.

0 comments: