2022, മേയ് 10, ചൊവ്വാഴ്ച

ഐ ഐ ഐ സി യില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ പഠനം; ഫീസും മറ്റ് ഇളവുകളും അറിയാം

 

 ഐ ഐ ഐ സി യില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ പഠനത്തിന് അവസരം ഒരുങ്ങുന്നു. കേരള സര്‍കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലാണ് സര്‍കാര്‍ സാമ്ബത്തിക സഹായത്തോടെയുള്ള പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നത്.

ആറുമാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് സെര്‍ടിഫികറ്റ് പ്രോഗ്രാം ഇന്‍ ജി ഐ എസ്/ജി പി എസ് പരിശീലന പരിപാടിയില്‍ ബിടെക് സിവില്‍, ഡിപ്ലോമ സിവില്‍, ബി എസ് സി ബിരുദ ധാരികള്‍, ജ്യോഗ്രഫി, ജിയോളജി ബിരുദ ധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

മൂന്നുമാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ടിഫികറ്റ് പ്രോഗ്രാം ഇന്‍ -ഹൗസ് കീപിംഗില്‍ എട്ടാം ക്ലാസ്സു യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. സ്ത്രീ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള ഈ സര്‍കാര്‍ പരിശീലന പരിപാടിയില്‍ മേല്‍പറഞ്ഞ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്.

കുടുംബത്തിന്റെ മൊത്ത വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ /പട്ടിക ജാതി /പട്ടിക വര്‍ഗ/ഒ ബി സി വിഭാഗത്തില്‍ പെടുന്നവര്‍, കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം), ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആറു മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകര്യങ്ങള്‍ എന്നിവ ഐ ഐ ഐ സി ഒരുക്കും . മൊത്തം ഫീസിന്റെ പത്തു ശതമാനം തുകയാണ് അടക്കേണ്ടത്. ഇരുപത് സീറ്റിലേക്കാണ് പ്രവേശനം. ഏതൊരു മേഖലയിലും അത്യന്താപേക്ഷിതമായ അത്യാധുനിക സാങ്കേതിക വിദ്യയായ ജി ഐ എസ് പഠനത്തിലൂടെ നൂറു ശതമാനം തൊഴില്‍ സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ മുന്‍ വര്‍ഷങ്ങളില്‍ ജി ഐ എസ് , ഹൗസ് കീപിംഗ് കോഴ്സുകളില്‍ പരിശീലനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ ലഭിച്ചിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതോടൊപ്പമുള്ള ജെനറല്‍ വിഭാഗത്തിലെ സീറ്റുകളില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ അപേക്ഷിക്കാം.

ജെനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് ഫീസിളവില്ല. മുഴുവന്‍ ഫീസും അടച്ചു പഠിക്കണം. കോഴ്‌സിന്റെ വിശദ വിവരങ്ങള്‍ക്ക് 8078980000 എന്ന നമ്ബറില്‍ ബന്ധപ്പെടുക. മെയ് 16 ആണ് അപേക്ഷിക്കുവാനുള്ള അവസാന തീയതി. വെബ്‌സൈറ്റ് : www(dot)iiic(dot)ac(dot)in

0 comments: