അപകടസാധ്യതയില്ലാതെ ലാഭം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പോസ്റ്റ് ഓഫീസ് പദ്ധതികള്‍ പ്രയോജനകരമാണ്.പോസ്റ്റ് ഓഫീസ് എംഐഎസ് (Post Office MIS account) അത്തരത്തിലുള്ള ഒരു സേവിംഗ്സ് സ്കീമാണ്, അതില്‍ നിങ്ങള്‍ക്ക് ഒരു തവണ നിക്ഷേപിച്ച് എല്ലാ മാസവും പലിശ രൂപത്തില്‍ ലാഭം നേടാനാകും. ഈ അകൗണ്ടിന് ധാരാളം ഗുണങ്ങളുണ്ട്. 10 വയസിന് മുകളിലുള്ള കുട്ടികളുടെ പേരിലും ഈ അകൗണ്ട് തുടങ്ങാം.
എവിടെ, എങ്ങനെ അക്കൗണ്ട് തുറക്കാം?
ഏതെങ്കിലും പോസ്റ്റ് ഓഫീസില്‍ പോയി നിങ്ങള്‍ക്ക് ഈ അകൗണ്ട് തുറക്കാം. ഇത് പ്രകാരം കുറഞ്ഞത് 1000 രൂപയും പരമാവധി 4.5 ലക്ഷം രൂപയും നിക്ഷേപിക്കാം. നിലവില്‍, ഈ സ്കീമിന് കീഴിലുള്ള പലിശ നിരക്ക് 6.6 ശതമാനമാണ്. കുട്ടിയുടെ പ്രായം 10 വയസില്‍ കൂടുതലാണെങ്കില്‍, അവരുടെ പേരില്‍ ഈ അകൗണ്ട് തുറക്കാം, കുറവാണെങ്കില്‍ പകരം രക്ഷിതാവിന് അകൗണ്ട് തുറക്കാം. ഈ പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. അതിനുശേഷം അത് ക്ലോസ് ചെയ്യാം.
കണക്കുകള്‍ ഇങ്ങനെ
നിങ്ങളുടെ കുട്ടിക്ക് 10 വയസ് പ്രായമുണ്ടെങ്കില്‍, കുട്ടിയുടെ പേരില്‍ രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍, ഓരോ മാസവും 6.6 ശതമാനം നിരക്കില്‍ 1100 രൂപ നിങ്ങള്‍ക്ക് പലിശയായി ലഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍, ഈ പലിശ മൊത്തത്തില്‍ 66,000 രൂപയായി മാറും, അവസാനമായി നിങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കും. ഇത്തരത്തില്‍, ഒരു ചെറിയ കുട്ടിക്ക് വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാവുന്ന തരത്തില്‍ 1100 രൂപ പ്രതിമാസം നേടാമെന്നതാണ് നേട്ടം.
കൂടുതല്‍ തുക നിക്ഷേപിച്ചാല്‍
ഈ അകൗണ്ടിന്റെ പ്രത്യേകത ഒറ്റയ്‌ക്കോ മൂന്ന് മുതിര്‍ന്നവര്‍ക്കൊപ്പമോ ജോയിന്റ് അകൗണ്ട് തുറക്കാം എന്നതാണ്. ഈ അകൗണ്ടില്‍ 3.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിലവിലെ നിരക്കില്‍ എല്ലാ മാസവും 1925 രൂപ ലഭിക്കും. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇത് വലിയ തുകയാണ്. ഈ സ്കീമിന്റെ പരമാവധി പരിധിയായ 4.5 ലക്ഷം നിക്ഷേപിക്കുമ്ബോള്‍, നിങ്ങള്‍ക്ക് എല്ലാ മാസവും 2475 രൂപ നേടാം.
0 comments: