2022, മേയ് 9, തിങ്കളാഴ്‌ച

രാത്രിയില്‍ വാഹനമോടിക്കുമ്പോൾ മിററിലൂടെ വരുന്ന വെളിച്ചം ബുദ്ധിമുട്ടിക്കുന്നുണ്ടോ..?

 


നിരത്തുകളില്‍ രാത്രിയില്‍ വാഹനമോടിക്കുന്ന് ഒരു പ്രയാസമായി മാറുകയാണ്. റോഡുകളുടെ ശോചനീവസ്ഥ മാത്രമല്ല അതിന് കാരണം.എതിരെ വരുന്ന വാഹനങ്ങള്‍ ഹെഡ്‍ലൈറ്റ് ഡിം അടിച്ചു തരാത്തതു കൂടിയാണ്. കണ്ണിലേക്ക് അടിച്ചുകയറുന്ന തീവ്ര പ്രകാശം ചിലപ്പോഴൊക്കെ കാഴ്ചയ്ക്ക് തന്നെ മങ്ങല്‍ ഏല്‍പ്പിച്ചേക്കാം. അതുപോലെ തന്നെ പ്രശ്നമുള്ള മറ്റൊരു കാര്യമാണ് നമ്മുടെ വാഹനത്തിന് പിന്നിലൂടെ വരുന്നവരുടെ വാഹനത്തിലെ പ്രകാശം.

അകത്തെ റിയര്‍വ്യൂ മിററിലൂടെ വെളിച്ചം പ്രതിഫലിച്ച്‌ ചിലപ്പോഴൊക്കെ അത് ഡ്രൈവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നാല്‍ ഈ ബുദ്ധിമുട്ട് എളുപ്പം ഇല്ലാതാക്കാന്‍ വാഹനത്തിന്റെ ഒരു ഫീച്ചറിന് സാധിക്കും. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വെളിച്ചം ഉള്ളിലെ കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്നതിന്റെ തീവ്രത കുറയ്ക്കാനാവും. മിററിന്റെ അടിയില്‍ നീണ്ടു നില്‍ക്കുന്ന ലിവര്‍ തിരിച്ചാല്‍ പ്രകാശത്തിന്റെ തീവ്രത കുറയും.

തീവ്രത കുറയും എന്നു കരുതി പിന്നിലെ വാഹനത്തിന്റെ ചലനം കാണാനാകില്ല എന്നല്ല, അതും അറിയാന്‍ സാധിക്കും. ബജറ്റ് കാറുകള്‍ തുടങ്ങി ഈ ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ ഉയര്‍ന്ന വിലയുള്ള കാറുകളില്‍ ഓട്ടമാറ്റിക്ക് ആന്റി ഗ്ലയര്‍ മിററായിരിക്കും ഉണ്ടായിരിക്കുക.

0 comments: