2022, മേയ് 22, ഞായറാഴ്‌ച

പിഎം കിസാന്‍ സമ്മാന്‍ നിധി: അടുത്ത ഗഡുവിനായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണം, വിശദവിവരങ്ങള്‍

 

പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ഗുണഭോക്താക്കള്‍ക്ക്, അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതര്‍.ഇതിനായി അക്ഷയയുമായോ ജനസേവന കേന്ദ്രവുമായോ ബന്ധപ്പെട്ട് എയിംസ് പോര്‍ട്ടല്‍ വഴി https://www.aims.kerala.gov.in ലാന്‍ഡ് വെരിഫിക്കേഷന്‍ ചെയ്യണം. മെയ് 28ന് മുന്പായി  പിഎം കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ നടത്താത്തവര്‍ക്ക് തുടര്‍ന്നുള്ള ഗഡുക്കള്‍ കിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പിഎം കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ നടത്തുന്നതിനായി ആധാര്‍ കാര്‍ഡ്, മൊബൈല്‍ (ഒടിപി ലഭിക്കുന്നതിന്), നികുതി അടച്ചതിന്റെ രസീത് എന്നീ രേഖകള്‍ കര്‍ഷകര്‍ കയ്യില്‍ കരുതേണ്ടതാണ്.

  • കര്‍ഷകന്‍ ആധാര്‍ നമ്പർ  എയിംസ് പോര്‍ട്ടലില്‍ നല്‍കണം.തുടര്‍ന്ന്, പോര്‍ട്ടലില്‍ കാണിക്കുന്ന ഫോണ്‍ നമ്പർ ശരിയാണെങ്കില്‍, 'സെന്‍ഡ് ഒടിപി' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈല്‍ നമ്പർ ശരിയല്ലെങ്കില്‍, പിഎം കിസാന്‍/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട്നമ്പർ നല്‍കുക.
  • തുടര്‍ന്ന് സെക്യൂരിറ്റി കോഡ് നല്‍കി 'എന്റര്‍' ക്ലിക്ക് ചെയ്യുക. ശേഷം, മൊബൈല്‍ നമ്പർ നല്‍കുക.
  • പുതിയ പാസ്‌വേഡ് നല്‍കി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച്‌ 'സബ്‌മിറ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ ലഭിച്ച 'ഒടിപി' നല്‍കി 'സബ്‌മിറ്റ്' ക്ലിക്ക് ചെയ്യുക. എയിംസ് പോര്‍ട്ടലിലെ കര്‍ഷകരുടെ ഡാഷ്‌ബോര്‍ഡില്‍, 'പിഎം കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • ഭൂമിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, 'ആഡ് ന്യൂ ലാന്‍ഡ്' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് കാണിക്കുന്ന പേജില്‍ സ്വന്തം ഭൂമിയുടെ വിശദാംശങ്ങള്‍ ചേര്‍ത്ത് 'പിഎം കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • ആധാര്‍  നമ്പർ നല്‍കി' സേര്‍ച്ച്‌' ബട്ടണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്ന്, ഗുണഭോക്താവിന്‍റെ പിഎം കിസാന്‍ ഡാറ്റാബേസില്‍ നല്‍കിയിട്ടുള്ള പേര് കാണാം.
  • തുടര്‍ന്ന് 'വെരിഫൈ ഇന്‍ ലാന്‍ഡ് റവന്യു റെക്കോര്‍ഡ്‌സ്' ബട്ടണില്‍ ക്ലിക്കുചെയ്യുക.
  • റവന്യൂ ഡാറ്റാബേസില്‍ നിന്ന് ഭൂമി വിശദാംശങ്ങള്‍ പരിശോധിച്ച്‌ 'സബ്‌മിറ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പർ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെയുള്ള നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല.

0 comments: