2022, മേയ് 23, തിങ്കളാഴ്‌ച

പ്രധാനമന്ത്രി കിസാൻ യോജന പതിനൊന്നാം ഗഡുവിൻ്റെ തിയതി പുറത്ത്

 

പി.എം കിസാൻ അഥവാ പ്രധാനമന്ത്രി കിസാൻ യോജനയുടെ പതിനൊന്നാം ഗഡുവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന കോടിക്കണക്കിന് കർഷകർക്ക് ഇതാ ഒരു സന്തോഷവാർത്ത! എന്താണെന്ന് അല്ലെ?നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പതിനൊന്നാം ഗഡു പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു.

മധ്യപ്രദേശിൽ നടന്ന ഒരു പരിപാടിയിലാണ് തോമർ ഇക്കാര്യം അറിയിച്ചത്. 2022 മെയ് 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്ക് അടുത്ത ഗഡുവായ 2000 രൂപ കൈമാറുമെന്ന് തോമർ പറഞ്ഞു. അവസാന ഗഡു 2022 ജനുവരി 1 ന് ആണ് പ്രധാനമന്ത്രി മോദി പുറത്തിറക്കിയത്.

ഈ സർക്കാർ പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്നതിന്, എല്ലാ ഗുണഭോക്താക്കളും അവരുടെ eKYC അപ്‌ഡേറ്റ് ചെയ്യണമെന്ന് തോമർ വ്യക്തമാക്കി. eKYC അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ മെയ് 31-ന് മുമ്പ് അത് ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്ക് പണം ലഭിക്കില്ല.

0 comments: