2022, മേയ് 24, ചൊവ്വാഴ്ച

സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാട്ട്‌സ്‌ആപ്പ് വഴിയും, ഡിജിലോക്കര്‍ സേവനത്തിന് പുതിയ സംവിധാനം

ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്ന ഡിജിലോക്കര്‍ സേവനം ഇനി വാട്ട്‌സ്‌ആപ്പിലും.'മൈ ഗവ് ഹെല്‍പ്‌ഡെസ്‌ക്' നമ്പറായ  9013151515 ല്‍ ബന്ധപ്പെട്ടാല്‍ ഈ സേവനം ലഭ്യമാവും.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍. കോവിഡ് പ്രതിസന്ധിയില്‍ രോഗസംബന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനും വാക്‌സിനേഷന് ബുക്കുചെയ്യാനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുമായി ആരംഭിച്ചതാണ് 'മൈ ഗവ് ഹെല്‍പ് ഡെസ്‌ക്. ഇതിലൂടെയാണ് ഡിജിലോക്കര്‍ സേവനം വാട്‌സാപ്പില്‍ ലഭ്യമാക്കുക.

പുതിയ ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങാനും അക്കൗണ്ടില്‍ സൂക്ഷിച്ച പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പത്ത്12 ക്ലാസുകളിലെ പാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍ എന്നീ രേഖകള്‍ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാനും പുതിയ സംവിധാനത്തില്‍ സൗകര്യമൊരുക്കും.

0 comments: