2022, മേയ് 31, ചൊവ്വാഴ്ച

Railway Recruitment | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: റെയില്‍വേയില്‍ 5000 ലധികം ഒഴിവുകള്‍; യോഗ്യത പത്താം ക്ലാസ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

 


റെയില്‍വേ റിക്രൂട്മെന്റ് സെല്‍ വടക്കന്‍ അതിര്‍ത്തിയിലെ വിവിധ യൂനിറ്റുകളിലായി 5000-ലധികം ട്രേഡ് അപ്രന്റിസ് തസ്തികകളില്‍ നിയമനം നടത്തുന്നു.അതേസമയം വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ അപ്രന്റിസ് തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റെയില്‍വേ എടുത്തുകളഞ്ഞു.വടക്കന്‍ അതിര്‍ത്തിയിലെ തസ്തികകളിലേക്കുള്ള അപേക്ഷയുടെ നടപടിക്രമം ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. വിവിധ ട്രേഡുകളിലായി മൊത്തം 5636 അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തും.

പ്രധാനപ്പെട്ട തീയതികള്‍

ഓണ്‍ലൈന്‍ അപേക്ഷയുടെ ആരംഭം: 2022 ജൂണ്‍ ഒന്ന്

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2022 ജൂണ്‍ 30

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാം. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കുറഞ്ഞത് 15 വയസും പരമാവധി 24 വയസും ആയിരിക്കണം. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തസ്തികകളിലേക്ക് തെരഞ്ഞെടുക്കുന്നത്. മെട്രികുലേഷനിലും ഐടിഐയിലും നേടിയ മാര്‍കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

  • താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ nfr.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. 
  • ഇതിനുശേഷം, 'ജനറല്‍ ഇന്‍ഫോ' വിഭാഗത്തിലേക്ക് പോയ ശേഷം, 'റെയില്‍വേ റിക്രൂട്‌മെന്റ് സെലിന്റെ' ടാബില്‍ ക്ലികുചെയ്യുക.
  •  അപേക്ഷയുടെ ലിങ്കില്‍ പോയി രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷ സമര്‍പിക്കുക.

0 comments: