ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ് - IBPS), റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് (Research Associate) അപേക്ഷ ക്ഷണിച്ചു. 12 ലക്ഷം രൂപയാണ്ഈ പോസ്റ്റിന് ലഭിക്കുന്ന വാര്‍ഷിക ശമ്പളം (Salary).ഐബിപിഎസില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി ചേരാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതുണ്ട്. ഔദ്യോഗിക വിജ്ഞാപന പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ 2022 മെയ് 31നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. 1000 രൂപയാണ് അപേക്ഷാ ഫീസ്. 2022 ജൂണിലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. പരീക്ഷയ്ക്കും ഡോക്യുമെന്റേഷനും ശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
സെലക്ഷന്‍ പ്രക്രിയ (Selection process)
ഓണ്‍ലൈന്‍ പരീക്ഷ
ഗ്രൂപ്പ് വര്‍ക്കുകള്‍
വ്യക്തിഗത അഭിമുഖം
യോഗ്യത
- 21 വയസ്സ് മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് ജോലിക്കായി അപേക്ഷിക്കാനാകുക. അതായത് ഉദ്യോഗാര്‍ത്ഥി 1995 മെയ് 2 ന് മുമ്പോ 2001 മെയ് 1 ന് ശേഷമോ ജനിച്ചവരാകരുത്.
- ഉദ്യോഗാര്‍ത്ഥി കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ സര്‍വ്വകലാശാലകളില്‍ നിന്നോ സൈക്കോളജി/എഡ്യൂക്കേഷന്‍/സൈക്കോളജിക്കല്‍ മെഷര്‍മെന്റ്/സൈക്കോമെട്രിക്സ് മാനേജ്മെന്റ് (എച്ച്ആര്‍ സ്‌പെഷ്യലൈസേഷനോടെ) എന്നിവില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
- ഉദ്യോഗാര്‍ത്ഥിക്ക് അക്കാദമിക് റിസര്‍ച്ച്/ടെസ്റ്റ് ഡെവലപ്മെന്റ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.
എങ്ങനെ അപേക്ഷിക്കാം?
- അപേക്ഷകര്‍ക്ക് ഐബിപിഎസിന്റെ ഔദ്യോഗിക സൈറ്റ് (https://www.ibps.in/) സന്ദര്‍ശിച്ച് അപേക്ഷിക്കാം, മറ്റ് രീതിയിലൂടെയുള്ള അപേക്ഷകളൊന്നും സ്വീകരിക്കില്ല.
- IBPS- Recruitment of Research Associate- Registration starts from May 11 എന്നതില്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറക്കും. തുടര്‍ന്ന് ന്യൂ രജിസ്‌ട്രേഷനായി ക്ലിക്ക് ചെയ്യുക.
- ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് ഫോട്ടോകളും ഒപ്പും അപ്ലോഡ് ചെയ്യുക.
- എല്ലാം കൃത്യമായി പരിശോധിച്ച് 1000 രൂപ ഫീസ് അടയ്ക്കുക
- അപേക്ഷാ ഫോം പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
ഒബ്ജക്റ്റീവ് ടെസ്റ്റുകള്‍, സൈക്കോളജിക്കല്‍, എഡ്യൂക്കേഷന്‍ ടെസ്റ്റുകള്‍, മറ്റ് സെലക്ഷന്‍ ടൂളുകള്‍ എന്നിവയില്‍ മുന്‍ പരിചയവും കമ്പ്യൂട്ടര്‍ വിജ്ഞാനവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. നിലവിലുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. കൂടാതെ ആറ് മാസത്തേക്ക് ഒരു വെയിറ്റിംഗ് ലിസ്റ്റും നിലനിര്‍ത്തും.
0 comments: