2022, മേയ് 22, ഞായറാഴ്‌ച

എസ് ബി ഐ അക്കൗണ്ട് ബ്ലോക്കായി; ഈ മെസേജ് വ്യാജം

 

എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക്‌ ആയിരിക്കുകയാണ് എന്നുള്ള തരത്തിൽ എസ് ബി ഐ ഉപഭോക്താക്കൾക്ക് വരുന്ന മെസേജ് വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. എസ് ബി ഐയ്ക്ക് നിങ്ങൾ സമർപ്പിച്ചിരുന്ന ഡോക്യുമെൻസിന്റെ കാലാവധി കഴിഞ്ഞതിനാൽ നിങ്ങളുടെ എസ് ബി ഐ അക്കൗണ്ട് ബ്ലോക്ക്‌ ആയിരിക്കുകയാണ് എന്നുള്ള മെസ്സേജാണ് പലർക്കും ലഭിക്കുന്നത്. ഇത് ഫേക്ക് മെസ്സേജ് ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നോഡൽ എജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ.

പല എസ് ബി ഐ ഉപഭോക്താക്കൾക്കും ഇത്തരത്തിലുള്ള അറിയിപ്പ് എസ് എം എസായും ഇമെയിൽ മുഖാന്തരവും ലഭിക്കുന്നുണ്ട്. ആരും ഈ ഫേക്ക് മെസേജിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഡീറ്റൈൽസോ വ്യക്തിഗത വിവരങ്ങളോ കൈമാറരുതെന്ന് പിഐബി മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള മെസ്സേജുകൾ ആർക്കെങ്കിലും ലഭിച്ചാൽ ഉടൻ തന്നെ report.phishing@sbi.co.in എന്ന മെയിൽ ഐഡിയിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

0 comments: