ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന വിവിധകേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു.ജില്ലാ കേന്ദ്രത്തിലെ പ്രധാന പരിശോധന നടന്നത് നെയ്യാറ്റിന്‍കര താലൂക്കിലായിരുന്നു. പരിശോധനയില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള 123 വാഹനങ്ങള്‍ ഹാജരാക്കി. പോരായ്മകള്‍ കണ്ടെത്തിയ 19 വാഹനങ്ങളിലെ ഡ്രൈവര്‍മാരോട് പരിഹരിച്ച് വീണ്ടും ഹാജരാക്കുന്നതിന് ആര്‍ടിഒമാര്‍ നിര്‍ദേശം നല്‍കി. നഗരത്തിലെ മറ്റ് താലൂക്കുകളിലും ആര്‍ടിഒ മാരുടെ നേതൃത്വത്തില്‍ വാഹന പരിശോധനകള്‍ സംഘടിപ്പിച്ചു.
123 വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 വാഹനങ്ങളിലെ ഡ്രൈവര്‍മാരോട് ക്രമക്കേടുകള്‍ പരിഹരിച്ച് വീണ്ടും ഫിറ്റ്നെസിന് വിധേയമാക്കാന്‍ നിര്‍ദേശിച്ചു.104 വാഹനങ്ങള്‍ തിരിച്ചറിയുന്നതിനായി സ്റ്റിക്കര്‍ പതിക്കാനും മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.നഗരത്തില്‍ വിവിധ താലൂക്കുകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്കൂള്‍ വാഹനങ്ങളുടെ സംയുക്ത പരിശോധനയാണ് നടന്നത്.
0 comments: