2022, മേയ് 31, ചൊവ്വാഴ്ച

(MAY 31)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ 13 മുതല്‍;പരീക്ഷാപേപ്പറില്‍ 150 ശതമാനം ചോദ്യങ്ങള്‍

 ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജൂണ്‍ 13-ന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷാപേപ്പറില്‍ 150.ശതമാനം ചോദ്യങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും.വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല. സുഗമമായി പരീക്ഷയും മൂല്യനിര്‍ണയവും നടത്തും. മോഡല്‍പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. 4,22,651 കുട്ടികളാണ് പരീക്ഷയെഴുതുന്നതെന്നും മന്ത്രി പറഞ്ഞു.

SSLC,Plus Two റിസൾട്ട് തിയ്യതി പ്രഖ്യാപിച്ചു

 2021-22 അധ്യയന വർഷത്തെ SSLC ,, പ്ലസ്ടു ഫലപ്രഖ്യാപന തിയ്യതി വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു ,ജൂൺ മാസം 10 ന് SSLC റിസൾട്ടും ,ജൂൺ മാസം 12 ന് പ്ലസ് ടു റിസൾട്ടും പ്രഖ്യാപിക്കും,SSLC റിസൾട്ട് എങ്ങനെ മൊബൈലിൽ പരിശോധിക്കാം .SSLC റിസൾട്ട് പരിശോധിക്കാൻ ഗവണ്മെന്റ് ന്റെ വിവിധ വെബ്സൈറ്റുകളായ https://keralaresults.nic.in/, https://pareekshabhavan.kerala.gov.in/,https://results.kite.kerala.gov.in:446/,httpsq://sslcexam.kerala.gov.in/ എന്നിവ സന്ദർശിക്കാം

സ്കൂള്‍ ബസ്സുകളില്‍ ക്രമക്കേടുകള്‍ കാണിച്ചാല്‍ പിടിവീഴും; ഫിറ്റ്നസ് പരിശോധന ശക്തമാക്കി എംവിഡി

ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന വിവിധകേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു.ജില്ലാ കേന്ദ്രത്തിലെ പ്രധാന പരിശോധന നടന്നത് നെയ്യാറ്റിന്‍കര താലൂക്കിലായിരുന്നു. പരിശോധനയില്‍ വിവിധ സ്കൂളുകളില്‍ നിന്നുള്ള 123 വാഹനങ്ങള്‍ ഹാജരാക്കി. പോരായ്മകള്‍ കണ്ടെത്തിയ 19 വാഹനങ്ങളിലെ ഡ്രൈവര്‍മാരോട് പരിഹരിച്ച്‌ വീണ്ടും ഹാജരാക്കുന്നതിന് ആര്‍ടിഒമാര്‍ നിര്‍ദേശം നല്‍കി. നഗരത്തിലെ മറ്റ് താലൂക്കുകളിലും ആര്‍ടിഒ മാരുടെ നേതൃത്വത്തില്‍ വാഹന പരിശോധനകള്‍ സംഘടിപ്പിച്ചു.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധം; സ്‌കൂളിനു മുന്നില്‍ രാവിലെയും വൈകിട്ടും പൊലീസുകാര്‍

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു.സ്‌കൂളിന് മുന്നില്‍ പൊലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. റോഡില്‍ തിരക്കിന് സാധ്യതയുള്ളതിനാല്‍ പൊലീസ് സഹായം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം;ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും;വിദ്യാഭ്യസ മന്ത്രി

 സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ ഒന്‍പത് മണിക്കായിരിക്കും പ്രവേശനോത്സവ ഉദ്‌ഘാടനം നടക്കുക. മാസ്‌ക് നിർബന്ധമായിരിക്കും. ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താൻ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി 2 കോടിയും അനുവദിച്ചു.

സ്പോർട്സ് കരിയർ വെബിനാർ

കേരള സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌ക്കിൽസ് എക്സലൻസും (കെയ്സ്), സ്പോർട്സ് ആൻഡ് മാനേജ്മന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കായികരംഗത്തെ തൊഴിലവസരങ്ങളെക്കുറിച്ച് ജൂൺ 2, 3, 6 തീയതികളിൽ വെബിനാർ  പരമ്പര സംഘടിപ്പിക്കുന്നു. സ്പോർട്സ് മാനേജ്മന്റ്, സ്‌പോർട്സ് എൻജിനിയറിങ്, സ്പോർട്സ് സൈക്കോളജി മേഖലകളിലെ തൊഴിലവസരങ്ങളെക്കുറിച്ച് സ്പോർട്സ് വിദഗ്ദ്ധരായ ഭാവനാ ശ്രീനാഥ്, അരവിന്ദ് ശങ്കർ, ഉർമി ഗുപ്ത എന്നിവർ വെബിനാറിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് www.smri.in ൽ  രജിസ്റ്റർ ചെയ്യാം.

ക്ലേ മോഡലിംഗ് ക്ലാസ്

പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല കാര്യാലയത്തിലെ ഫുഡ് കോർട്ടിൽ ആർട്ടിസ്റ്റ് ബിദുലയുടെ നേതൃത്വത്തിൽ ക്ലേ- മോഡലിംഗിലും മൺകല നിർമ്മാണത്തിലും ജൂൺ 3 മുതൽ 5 വരെ സൗജന്യ പരിശീലന ക്ലാസ് സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400536408.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ
 
എം .ജി .യൂണിവേഴ്സിറ്റി 

പരീക്ഷാ കേന്ദ്രം

ജൂൺ രണ്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി എ / ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ സി ബി സി എസ് 2018, 2017 അഡ്മിഷൻ - റീ അപ്പിയറൻസ് ആൻ്റ് അഡീഷണൽ ഇലക്ടീവ്) പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ (www.mgu.ac.in). വിദ്യാർത്ഥികൾ അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റി നിർദ്ദിഷ്ട കേന്ദ്രത്തിലെത്തി പരീക്ഷയെഴുതണം.

മെയ് 30ലേയും 31ലേയും പരീക്ഷകൾ മാറ്റി 

മെയ് 30, 31 തീയതികളിൽ നടത്താനിരുന്ന വിവിധ  പരീക്ഷകൾ മാറ്റി വച്ചു.  പുതുക്കിയ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് 2021 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (റെഗുലർ / സപ്ലിമെന്ററി- ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്ട്‌സ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 8-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം.  ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.ടി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
 പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ. ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.0 comments: