2022, മേയ് 11, ബുധനാഴ്‌ച

കരട് സ്കൂള്‍ മാന്വല്‍ നിര്‍ദ്ദേശം, ഒന്നു മുതല്‍ 5 വരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ 30 കുട്ടികള്‍

 

ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ പരമാവധി 30 കുട്ടികള്‍ക്കും ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ 35 കുട്ടികള്‍ക്കും പ്രവേശനം നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കരട് സ്കൂള്‍ മാന്വലില്‍ നിര്‍ദ്ദേശം.

ഒമ്ബത്, പത്ത് ക്ലാസുകളില്‍ ആദ്യ ഡിവിഷനില്‍ 50 കുട്ടികള്‍ക്കും പ്രവേശനം നല്‍കാം. സ്‌കൂള്‍ അസംബ്ലി 15 മിനിട്ടില്‍ കവിയരുത്. സ്‌കൂളില്‍ കുറഞ്ഞത് ഒരു മലയാളം ഡിവിഷനെങ്കിലും നിര്‍ബന്ധമായും വേണം. 30 കുട്ടികള്‍ ഉണ്ടെങ്കിലേ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിക്കാവൂ.

ടി.സി ലഭിക്കാന്‍ വൈകി എന്ന കാരണത്താല്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ല. അത്തരം സാഹചര്യത്തില്‍ പ്രധാന അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥി മുമ്ബ് പഠിച്ചിരുന്ന സ്‌കൂളില്‍ ഇക്കാര്യം അറിയിച്ച്‌ 'സമ്ബൂര്‍ണ' സോഫ്ട്‌വെയര്‍ വഴി ടി.സി ട്രാന്‍സ്ഫര്‍ ചെയ്യിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ സ്‌കൂള്‍ കെട്ടിടവും കാമ്ബസും ഉപയോഗിക്കാന്‍ പാടില്ല.

അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍, സ്വകാര്യ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ഉറപ്പാക്കണം. സര്‍ക്കാരിന്റെയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ അനുമതി ഇല്ലാതെ സ്വകാര്യ മത്സരങ്ങളും പരീക്ഷകളും പണപ്പിരിവും നടത്താന്‍ പാടില്ല. അദ്ധ്യാപകര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും അന്തിമ മാന്വല്‍ പ്രസിദ്ധീകരിക്കുക.

 സ്കൂളുകളില്‍ മതിയായ ടോയ്ലെറ്റ് സൗകര്യം വേണം. പെണ്‍കുട്ടികള്‍ക്ക് 10:1, ആണ്‍കുട്ടികള്‍ക്ക് 25:1 എന്ന നിലയില്‍

 പി.ടി.എ എക്സിക്യുട്ടീവില്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളില്‍ പകുതി സ്ത്രീകളായിരിക്കണം

 കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയില്‍ അദ്ധ്യാപകര്‍ പരാതി പറയരുത്

 സ്കൂളുകളില്‍ വായനാമൂലയും ശാസ്ത്ര, ക്ളാസ് ലാബോറട്ടറി സൗകര്യങ്ങളും വേണം

 ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.അ​ദ്ധ്യാ​പ​ക​ര്‍​ ​എ​ന്തും​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞാല്‍ നോ​ക്കി​യി​രി​ക്കി​ല്ല​:​ ​മ​ന്ത്രി​ ​ശി​വ​ന്‍​കു​ട്ടി

ചി​ല​ ​അ​ദ്ധ്യാ​പ​ക​ര്‍​ ​ഇ​ല്ലാ​ത്ത​ ​കാ​ര്യ​ങ്ങ​ള്‍​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ന്‍​കു​ട്ടി.​ 2022​-​ 23​ ​അ​ക്കാ​ഡ​മി​ക് ​വ​ര്‍​ഷ​ത്തെ​ ​ക​ര​ട് ​സ്‌​കൂ​ള്‍​ ​മാ​ന്വ​ലും​ ​അ​ക്കാ​ഡ​മി​ക് ​മാ​സ്റ്റ​ര്‍​ ​പ്ലാ​നും​ ​പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍​ ​ഇ​ല്ലാ​ത്ത​ ​കാ​ര്യ​ങ്ങ​ള്‍​ ​ന​ട​ക്കു​ന്നെ​ന്ന് ​പ്ര​ച​രി​പ്പി​ക്കു​ന്നു.​ ​എ​ന്തും​ ​വി​ളി​ച്ച്‌ ​പ​റ​ഞ്ഞാ​ല്‍​ ​നോ​ക്കി​യി​രി​ക്കി​ല്ല.​ ​പി.​സി​ ​ജോ​ര്‍​ജി​ന്റെ​ ​അ​റ​സ്റ്റ് ​ഇ​തി​ന്റെ​ ​ചൂ​ണ്ടു​പ​ല​ക​യാ​ണ്.​ ​ന്യാ​യ​മാ​യ​ ​എ​ന്തു​കാ​ര്യ​വും​ ​അം​ഗീ​ക​രി​ക്കാ​ന്‍​ ​ത​യ്യാ​റാ​ണ്.​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​അ​വ​കാ​ശം​ ​സം​ര​ക്ഷി​ക്കും.​ ​വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​ ​പ​ഠ​ന​ ​നി​ല​വാ​രം​ ​ഉ​യ​ര്‍​ത്തും.​ ​ആ​ ​ല​ക്ഷ്യ​ത്തി​ന് ​തു​ര​ങ്കം​ ​വ​യ്ക്കാ​ന്‍​ ​ആ​രെ​യും​ ​അ​നു​വ​ദി​ക്കി​ല്ല.

സ്‌​കൂ​ള്‍​ ​പ്ര​വ​ര്‍​ത്ത​ന​ ​സ​മ​യം,​ ​ടൈം​ടേ​ബി​ള്‍,​ ​ഓ​രോ​ ​ദി​വ​സ​ത്തെ​യും​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ​കൃ​ത്യ​മാ​യി​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ ​വാ​ര്‍​ഷി​ക​ ​ക​ല​ണ്ട​ര്‍,​ ​പ്ര​തി​മാ​സ​ ​പ്ര​വ​ര്‍​ത്ത​ന​ ​ക​ല​ണ്ട​ര്‍​ ​എ​ന്നി​വ​ ​കൃ​ത്യ​ത​യോ​ടെ​ ​രൂ​പീ​ക​രി​ക്കേ​ണ്ട​തു​ള്‍​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ള്‍​ ​സ്‌​കൂ​ള്‍​ ​മാ​ന്വ​ലി​ല്‍​ ​ഉ​ണ്ട്.​ ​ഒ​രു​ ​സ്‌​കൂ​ളി​ല്‍​ ​എ​ന്തെ​ല്ലാം​ ​ഘ​ട​ക​ങ്ങ​ള്‍​ ​ഉ​ണ്ടാ​കും,​ ​ഓ​രോ​ ​ഘ​ട​ക​വും​ ​വി​ഭാ​വ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത് ​എ​ങ്ങ​നെ​യാ​ണ്,​ ​അ​വ​യു​ടെ​ ​പ്ര​വ​ര്‍​ത്ത​നം​ ​തു​ട​ങ്ങി​യ​വ​യൊ​ക്കെ​ ​പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.സ്‌​കൂ​ള്‍​ ​മാ​ന്വ​ല്‍​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​യും​ ​അ​ക്കാ​ഡ​മി​ക് ​മാ​സ്റ്റ​ര്‍​ ​പ്ലാ​ന്‍​ ​എ​സ്.​സി.​ഇ.​ആ​ര്‍.​ടി​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ത​യ്യാ​റാ​ക്കി​യ​ത്.

0 comments: