സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഈ വര്‍ഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജിവിഎച്ച്‌എസില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് സജീവമായ ഒരു അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
42,90000 കുട്ടികളും 1,80,507 അധ്യാപകരും 24,798 അനധ്യാപകരുമാണ് ജൂണ്‍ ഒന്നിന് സ്‌കൂളിലെത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 4857 അധ്യാപകരെയാണ് പിഎസ് സി വഴി നിയമിച്ചത്. 490 അനധ്യാപകരെയും നിയമിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മെയ് 27 ന് പൂര്‍ത്തികരിക്കും. സ്കൂള്‍ പരിസരങ്ങളില്‍ സമ്ബൂര്‍ണ ശുചീകരണം നടത്തണം. കുടിവെള്ള ടാങ്കുകള്‍ ജലസ്രോതസ്സുകള്‍ തുടങ്ങിയവ ശുചിയാക്കണം.
സ്‌കൂള്‍ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. പ്രവേശനോത്സവം സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ നാട്ടിലെ ഉത്സവമായിത്തന്നെ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 145 സ്‌കൂള്‍ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 75 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇക്കൊല്ലം ഉദ്ഘാടനം ചെയ്യും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് മാസം 30 ന് ഉച്ചയ്ക്ക് 3.30 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഇടതുസര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 10.34 ലക്ഷം വിദ്യാര്‍ത്ഥികളാണ് കടന്നുവന്നതെന്നും മന്ത്രി പറഞ്ഞു.
0 comments: