2022, മേയ് 25, ബുധനാഴ്‌ച

(MAY 25)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബിറ്റ്സാറ്റ് ;അപേക്ഷ ക്ഷണിച്ചു 

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്  പിലാനി, ഗോവ, ഹൈദരാബാദ്‌ ക്യാമ്പസുകളിൽ നടത്തുന്ന ബി. ഇ./ ബി.ഫാർമ കോഴ്സുകളിൽ പ്രവേശനത്തിന് 2022 ജൂൺ 10 വരെ ഓൺലൈൻ അപേക്ഷ നൽകാം. ഓൺലൈൻ ടെസ്റ്റിന്റെ (BITSAT 2022) റാങ്ക് പരിഗണിച്ചാണ് പ്രവേശനം. തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. അപേക്ഷ www.bitsadmission.com എന്ന സൈറ്റിൽ ഓൺലൈനായി ജൂൺ 10 വരെ അപേക്ഷിക്കാം. 

പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാം

രാജ്യത്തെ 42 വാഴ്‌സിറ്റികളില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് ((CUET PG-2022) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷകള്‍ ക്ഷണിച്ചു.എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://cuet.nta.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂണ്‍ 18 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.

പി.ജി പ്രവേശനം സി.യു.ഇ.ടി സ്കോര്‍ അടിസ്ഥാനത്തിലെന്ന് ജെ.എന്‍.യു

ബിരുദാനന്തര ബിരുദം അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ വര്‍ഷം മുതല്‍ കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) സ്കോര്‍ അടിസ്ഥാനത്തിലായിരിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു).42 സര്‍വകലാശാലകളിലേക്ക് ബിരുദാനന്തര ബിരുദ പ്രവേശനം സി.യു.ഇ.ടി സ്കോര്‍ അടിസ്ഥാനത്തിലായിരിക്കുമെന്നും ഇതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചതായും യു.ജി.സി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ വ്യാഴാഴ്ച ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു. പ്രവേശനം സംബന്ധിച്ച്‌ ജെ.എന്‍.യു നിലപാട് അറിയിക്കാത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സി.യു.ഇ.ടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുകയെന്ന് ജെ.എന്‍.യു അധികൃതര്‍ അറിയിച്ചത്.

അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ തളാപ്പ് നോളജ് സെന്ററിൽ വിവിധ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മൂന്ന് മാസത്തെ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ആറു മാസത്തെ ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, ഏഴ് മാസത്തെ പൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, ഏട്ടുമാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്.യോഗ്യത: എസ്എസ്എൽസി/ പ്ലസ് ടു/ ഡിഗ്രി/ പിജി. ഫോൺ 9072592458, 0460 2205474.

CUET 2022 (UG) : 11.5 ലക്ഷം അപേക്ഷകര്‍, വര്‍ഷം രണ്ട് തവണ നടത്താന്‍ ആലോചന- UGC.

കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള പൊതുപരീക്ഷ CUET- UG (കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്)യ്ക്ക് മികച്ച പ്രതികരണം. പതിനൊന്നരലക്ഷം പേര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതായി യു.ജി.സി ചെയര്‍മാന്‍ എം.ജഗദേഷ് കുമാര്‍ തിങ്കളാഴ്ച അറിയിച്ചു. അപേക്ഷാര്‍ത്ഥികളുടെ എണ്ണം പരിഗണിച്ച് വര്‍ഷം രണ്ട് തവണയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

യു.ജി.സി നെറ്റ് 2022: അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ യു.ജി.സി. നെറ്റിന് മെയ്30 വരെ അപേക്ഷിക്കാം. അപേക്ഷാര്‍ത്ഥികളുടെ എണ്ണം കൂടുതലായതിനാല്‍ തീയതി ദീര്‍ഘിപ്പിക്കുകയാണെന്ന് യു.ജി.സി ചെയര്‍മാന്‍ എം.ജഗദേഷ്‌കുമാര്‍ അറിയിച്ചു.പരീക്ഷാ തീയതിയും പരീക്ഷാകേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടില്ല. അപേക്ഷ: https://ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

പുതിയ സാങ്കേതികവിദ്യകളില്‍ വിദഗ്ധരാവാം: ഡിജിറ്റല്‍ സര്‍വകലാശാലയില്‍ പുത്തന്‍ പഠനാവസരങ്ങള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍, ഡേറ്റാ അനലറ്റിക്‌സ്, റോബോട്ടിക്‌സ്, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ്, ജിയോസ്പെഷ്യല്‍ ടെക്‌നോളജി; പുതിയ ലോകത്തിന്റെ കോഴ്‌സുകളില്‍ മാസ്റ്റേഴ്‌സ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് കേരള യൂണിവേഴ്‌സിറ്റി ഓഫ്.ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി അല്ലെങ്കില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് വരാം. ബിരുദത്തിനുശേഷം സവിശേഷമേഖല കണ്ടെത്തുകയും അതില്‍ കൂടുതല്‍ പഠനവും അത് പരിശീലിക്കുകയും ചെയ്യാം. തുടര്‍ന്ന് ഗവേഷണമേഖലയിലേക്കും ജോലിയിലേക്കും മാറാം.

എല്‍.എല്‍.ബിക്ക് ശേഷം തുടര്‍പഠനം മുടങ്ങിയോ? നുവാല്‍സില്‍ ചേരാം

കൊച്ചി നുവാല്‍സിലെ ത്രിവത്സര എക്‌സിക്യൂട്ടീവ് എല്‍.എല്‍.എം., പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍.എല്‍.എം- പി.എച്ച്ഡി എന്നീ കോഴ്‌സുകളില്‍, എല്‍.എല്‍.ബിക്ക് ശേഷം പല കാരണങ്ങളാല്‍ തുടര്‍പഠനം സാധിക്കാതെ വന്നവര്‍ക്ക് പ്രവേശനം നേടാന്‍ അവസരം.ആറ് സെമസ്റ്ററുകള്‍ അടങ്ങുന്ന ക്രെഡിറ്റ്- സെമസ്റ്റര്‍ സമ്പ്രദായത്തില്‍, മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള റെഗുലര്‍ കോഴ്‌സാണ് എക്‌സിക്യൂട്ടീവ് എല്‍.എല്‍.എം.വിശദ വിവരങ്ങളും നിര്‍ദ്ദിഷ്ട ഫോമുകളും നുവാല്‍സ് വെബ്സൈറ്റില്‍ ( www.nuals.ac.in ) ലഭ്യമാണ്. ഫോണ്‍: 94468 99006.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം. തിങ്കളാഴ്ച നടന്ന എം.എസ് സി മാത്തമാറ്റിക്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമായത്‌.  ഇത് അഞ്ചാം തവണയാണ് ചോദ്യപേപ്പര്‍ ആവര്‍ത്തിക്കുന്നത്. വിഷയം പരിശോധിക്കുമെന്ന് സര്‍വകലാശാല അധികൃര്‍ പ്രതികരിച്ചു.

ജിമ്മി ജോർജ് ട്രോഫി

2021- 22 വർഷത്തെ കായിക പ്രകടനങ്ങൾക്കുള്ള ജിമ്മി ജോർജ് ട്രോഫി ക്കും ഓവറോൾ ചാമ്പ്യൻഷിപ്പിനുമുള്ള അപേക്ഷ കോളേജുകളിൽ നിന്ന്  ക്ഷണിച്ചു. കണ്ണൂർ സർവകലാശാല കായിക കാഷ് അവാർഡിന് യോഗ്യരായ വിദ്യാർത്ഥികളുടെ വിവരങ്ങളും സമർപ്പിക്കണം . നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ, സ്ഥാപന മേധാവികളുടെ കൗണ്ടർ സൈനോട് കൂടി 2022 മെയ് 30നകം സമർപ്പിക്കണം. ഇ മെയിൽ dpe@kannuruniv.ac.in

ഹാൾ ടിക്കറ്റ്

രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (പ്രൈവറ്റ് രജിസ്‌ട്രേഷൻ ഏപ്രിൽ 2021) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു സാക്ഷ്യപ്പെടുത്തി, അതിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ തന്നെ പരീക്ഷയ്ക്ക്  ഹാജരാകണം.  ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ പരീക്ഷാ ഹാളിൽ പ്രവേശിക്കുമ്പോൾ ഏതെങ്കിലും ഫോട്ടോ പതിച്ച,  ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് കൈവശം വെക്കേണ്ടതാണ്.

എം.ജി .യൂണിവേഴ്സിറ്റി അറിയിപ്പുകൾ

 പരീക്ഷകൾ മെയ് 31 മുതൽ

അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. സി.ബി.സി.എസ്. (2019 അഡ്മിഷൻ - സ്‌പെഷ്യൽ സപ്ലിമെന്ററി - പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

സർട്ടിഫിക്കറ്റ് കോഴ്‌സ് 

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ബെയ്‌സിക് കൗൺസിലിംഗ് ആന്റ് സൈക്കോതെറാപ്പിയിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് - ഫോൺ: 9746085144, 9074034419.

ബെയ്‌സിക് കൗൺസലിംഗ് ആന്റ് സൈക്കോതെറാപ്പി - ഡിപ്ലോമ കോഴ്‌സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) - ബെയ്‌സിക് കൗൺസിലിംഗ് ആന്റ് സൈക്കോതെറാപ്പിയിൽ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് ഫോൺ: 9746924390.



0 comments: