2022, മേയ് 4, ബുധനാഴ്‌ച

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ് പ്രഖ്യാപിക്കും; അറിയിപ്പ് നൽകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി

 


വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതോടൊപ്പം പ്ലസ്ടു കെമിസ്ടി പരീക്ഷാ മൂല്യനിർണ്ണയത്തിനുള്ള പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാ പരീക്ഷാർത്ഥികൾക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വെറുതെ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി വിശദീകരിച്ചു.നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ വെള്ളം ചേർക്കാനാവില്ല. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു.

0 comments: