2022, മേയ് 31, ചൊവ്വാഴ്ച

കുട്ടികളെ ചേര്‍ത്താല്‍ ടേബിള്‍ ഫാന്‍ വീട്ടിലെത്തും; സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍ സ്‌കൂള്‍

 

ചെന്നൈ: സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍ സ്കൂള്‍.കുട്ടികളെ ചേര്‍ത്താല്‍ രക്ഷിതാക്കള്‍ക്ക് ടേബിള്‍ ഫാന്‍ സൗജന്യം. തിരുവള്ളൂര്‍ ജില്ലയിലെ അത്തിമാഞ്ചേരി പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്കൂളിലെ അധ്യാപകരാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫാന്‍ ലഭിക്കുമെന്ന് വാ​ഗ്ദാനം കേട്ടതോടെ കൂടുതല്‍ ഗ്രാമവാസികള്‍ കുട്ടികളുമായെത്തിയെന്ന് അധ്യാപകര്‍ പറയുന്നു. പരിസ്ഥിതി സൗഹൃദ ക്യാമ്പസ് , മികച്ച ക്ലാസ് മുറികള്‍, മികച്ച അധ്യാപകര്‍, രാവിലെയും ഉച്ചയ്ക്കും ഭക്ഷണം എന്നിവ സര്‍ക്കാര്‍ സ്കൂളിലുണ്ട്. എന്നാല്‍ കുട്ടികളെ സ്വകാര്യ സ്കൂളില്‍ അയക്കാനാണ് ഗ്രാമവാസികളില്‍ ഭൂരിഭാഗവും താത്പര്യപ്പെടുന്നത്.ഇതോടെയാണ് സമ്മാനം നല്‍കി വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ അധ്യാപകര്‍ പദ്ധതിയിട്ടത്. സമ്മാനം പ്രഖ്യാപിച്ച ആദ്യദിവസം നാലു കുട്ടികള്‍ സ്കൂളില്‍ ചേര്‍ന്നു.

0 comments: