2022, മേയ് 13, വെള്ളിയാഴ്‌ച

(MAY 13)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളിൽ വിദ്യാർഥികളെ കുത്തിനിറയ്ക്കരുത്, വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ചു ശുചിമുറികൾ വേണം

സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ചു ശുചിമുറികൾ വേണമെന്നും തസ്തിക നിർണയവുമായി ബന്ധപ്പെട്ടു ശുചിമുറികളുടെ എണ്ണം കൂടി വിദ്യാഭ്യാസ ഓഫിസർമാർ പരിഗണിക്കണമെന്നും സ്കൂൾ മാന്വലിന്റെ കരടിൽ നിർദേശം. യുപി മുതലുള്ള മിക്സ്ഡ് സ്കൂളുകളിൽ പെൺകുട്ടികൾക്കു പ്രത്യേക വെയ്റ്റിങ് ഷെഡ് ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.പൊതു വിദ്യാലയങ്ങളിൽ 8–ാം ക്ലാസ് വരെ പരീക്ഷ എഴുതുന്നതിനോ ക്ലാസ് കയറ്റം നൽകുന്നതിലോ ഹാജർ കുറവ് തടസ്സമല്ല. 8–ാം ക്ലാസ് വരെ എല്ലാ കുട്ടികൾക്കും സ്ഥാനക്കയറ്റം നൽകണം. 9–ാം ക്ലാസിൽ വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലാണു സ്ഥാനക്കയറ്റം. അർഹത നേടാത്തവർക്കായി സ്കൂൾ തലത്തിൽ ചോദ്യക്കടലാസ് തയാറാക്കി ‘സേ’ പരീക്ഷ നടത്താം.

നീറ്റ് പരീക്ഷ തിയതിയില്‍ മാറ്റമില്ല;മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

 നീറ്റ് പി.ജി മെഡിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ നിശ്ചയിച്ച തിയതിയില്‍ നടക്കും.ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷക്കായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഭാവിയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. 

38,000/- രൂപ ശമ്പളം ഉറപ്പ് നൽകുന്ന കോഴ്സ്

 +2, ഡിഗ്രീ അല്ലെങ്കിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് ഒരു വര്ഷം വരെ പഠിച്ചാൽ 38000 രൂപ ശമ്പളത്തിൽ ജോലി ഉറപ്പാക്കുന്ന ഒരു കോഴ്‌സ് ആണ് ഇത്. 4 പേപ്പറുകൾ മാത്രമുള്ള ഈ കോഴ്‌സ് പാസായാൽ മാത്രം മതി, ഈ കോഴ്സിന്റെ പേര് ആണ് മെഡിക്കൽ സ്ക്രൈബിങ്.വികസിത രാജ്യങ്ങളിലൊക്കെ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കാൻ ഒരു മെഡിക്കൽ റിപ്പോർട്ട് വേണം. ഡോക്ടറും രോഗിയും തമ്മിലുള്ള സംസാരത്തെ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ആളുകളെ ഔട്ട്സോഴ്സ് ചെയ്യുകയാണ് പതിവ്. അതിനുവേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ ഗ്ലാസ് ഇത് ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടർ രോഗിയെ പരിശോധിക്കുന്നത്. ഇതിൽനിന്ന് മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് മെഡിക്കൽ സ്ക്രൈബിന്റെ ജോലി.

എന്‍ട്രന്‍സ് എഴുതാതെ എന്‍ജിനീയറിങ് പ്രവേശനം; 'മിടുക്കരെയല്ല മിടുമിടുക്കരെയാണ് വേണ്ടത്', മാര്‍ഗരേഖ

കഴിവുള്ള വിദ്യാര്‍ഥികള്‍ക്കു പ്രവേശനപരീക്ഷ എഴുതാതെ എന്‍ജിനീയറിങ് പ്ര‌വേശനം അനുവദിക്കുന്നതിനുള്ള മാര്‍ഗരേഖ എഐസിടിഇ പ്രസിദ്ധീകരിച്ചു.എല്ലാ അം​ഗീകൃത സ്ഥാപനങ്ങളിലും രണ്ട് സൂപ്പര്‍ന്യൂമററി സീറ്റുകള്‍ വീതം നീ‌ക്കിവയ്ക്കാനാണു നിര്‍ദേശം. വരുന്ന അധ്യയനവര്‍ഷം മുതല്‍ പദ്ധതി നടപ്പിലാകും.പ്രതിഭാശാലികളും കഴിവുറ്റവരുമായ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുകയും കുറഞ്ഞ മാര്‍ക്ക് നേടിയ അല്ലെങ്കില്‍ പ്രവേശന പരീക്ഷയ്ക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ സഹജമായ സാധ്യതകള്‍ പരമാവധി വര്‍ദ്ധിപ്പിക്കുക എന്നതുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഭിന്നശേഷിക്കാര്‍ക്കു പരിശീലനം

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിനു കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കായി ദീര്‍ഘ/ ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.ഇലക്‌ട്രോണിക്‌സ്, പ്രിന്റിംഗ് ആന്‍ഡ് ഡി.റ്റി.പി, ആട്ടോമൊബൈല്‍ റിപ്പയറിംഗ്, വെല്‍ഡിംഗ് ആന്‍ഡ് ഫിറ്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് എംബ്രോയിഡറി, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സ്റ്റെനോഗ്രാഫി, വാച്ച്‌ റിപ്പയറിംഗ് എന്നിവയില്‍ ദീര്‍ഘ/ ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനം നല്‍കും.കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി പ്രവേശനം അനുവദിക്കും.ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് കേരള ഗവ. ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ടൈപ്പ്‌റൈറ്റിംഗ് ലോവര്‍/ ഹയര്‍ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനവും നല്‍കും. വിശദവിവരങ്ങള്‍ക്ക്: 9562495605, 9495689934, 9895544834, 0471-250371.

അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി

റീജിയണൽ കാൻസർ സെന്റർ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  30 ന് വൈകിട്ട് നാലു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in സന്ദർശിക്കുക.

സ്വകാര്യ സ്വാശ്രയ ആയൂർവേദ, സിദ്ധ, യുനാനി കോളജ് പ്രവേശനം

2021-22 അധ്യയന വർഷം കേരളത്തിലെ സ്വകാര്യ സ്വാശ്രയ ആയൂർവേദ, സിദ്ധ, യുനാനി മെഡിക്കൽ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG 2021) യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്ന് പുതിയതായി അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘Admission to Ayurveda, Siddha and Unani Courses 2021 (In Private Self Financing Colleges)’ എന്ന ലിങ്ക് മുഖേന മെയ് 14 ന് രാവിലെ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും സൗകര്യമുണ്ട്.

ബി.ടെക് ഈവനിങ് കോഴ്‌സ്

2022-23 അധ്യനവർഷത്തെ ബി.ടെക് ഈവനിങ്ങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ  മേയ് 16 മുതൽ ജൂൺ 7 വരെ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി നൽകാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും ഈ വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകൾക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി  അപേക്ഷയോടൊപ്പം ഫീസ് അടക്കാം.

മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പത്താം ക്‌ളാസ്, പ്ലസ് ടു, ഡിഗ്രി ലെവൽ, കെ.എ.എസ് മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി, പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക  വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. . അപേക്ഷാ ഫോറം ഓഫീസിൽ ലഭിക്കും.

ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ-ടെറ്റ് ഫെബ്രുവരി 2022 കാറ്റഗറി 1, 2 പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .സർവകലാശാല 

പരീക്ഷാ കേന്ദ്രം

 2022 മെയ് / ജൂൺ മാസങ്ങളിലായി നടക്കുന്ന ബി.എസ്.സി.- നഴ്‌സിംഗ് മെഴ്‌സി ചാൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം എസ്.എം.ഇ. ഗാന്ധിനഗർ ആയിരിക്കും.  വിദ്യാർത്ഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016  വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ ടൈംടേബിളിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വച്ച പരീക്ഷ 18 ന്

മെയ് മൂന്നിന് നടത്താൻ നിശ്ചയിച്ച് പീന്നീട് മാറ്റി വച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക് (2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദ പരീക്ഷ മെയ് 18 ന് നടക്കും.  പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ മെയ് 20 മുതൽ

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. / എം.എ. (ബെയ്‌സിക് സയൻസ് - സ്റ്റാറ്റിസ്റ്റിക്‌സ് / ബെയ്‌സിക് സയൻസ് - കെമിസ്ട്രി / കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / ലാംഗ്വേജ് - ഇംഗ്ലീഷ്) (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മെയ് 20 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വച്ച പരീക്ഷ മെയ് 17 ന്

ഏപ്രിൽ ഒന്നിന് നടത്താനിരുന്ന് മാറ്റി വച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്) ബി.എസ്.സി. സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ - റീ-അപ്പിയറൻസ്)  പരീക്ഷകൾ മെയ് 17 ന് നടക്കും.  പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

കാലിക്കറ്റ് സർവകലാശാല 

കാലിക്കറ്റ് എന്‍.ഐ.ടി.യില്‍ ഗവേഷണം; ഇപ്പോള്‍ അപേക്ഷിക്കാം 

കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) 2022-'23 മണ്‍സൂണ്‍ സെമസ്റ്റര്‍ (ജൂലായ്) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.nitc.ac.in -ലെ പിഎച്ച്.ഡി. അഡ്മിഷന്‍സ് ലിങ്ക് വഴി മേയ് 18 വരെ അപേക്ഷിക്കാം.

കേരള സർവകലാശാല

 പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആൻഡ്​ ബയോടെക്‌നോളജി (247) കോഴ്‌സിന്റെ ​മേയ് 11, 12 തീയതികളില്‍ മാവേലിക്കര ബിഷപ് മൂര്‍ കോളജിലും വടക്കേവിള എസ്.എന്‍.സി.ടിയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന (കോര്‍) പ്രാക്ടിക്കല്‍ ബോട്ടണി പരീക്ഷ മേയ് 17ന് നടത്തും.

പ്രോജക്ട്/വൈവ 2022 

ഏപ്രിലില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്എസ്. ആറാം സെമസ്റ്റര്‍ ബി.കോം കോമേഴ്‌സ് ടൂറിസം ആൻഡ്​ ട്രാവല്‍ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രോജക്ട്/വൈവ പരീക്ഷ മേയ് 16, 17 തീയതികളില്‍ നടത്തുന്നതാണ് .0 comments: