പ്ലസ് ടു കഴിഞ്ഞ പെൺകുട്ടികൾക്ക് മിലിട്ടറി നഴ്സിങ് സർവീസിൽ ഓഫിസറാകാം;അപേക്ഷ 2022 മെയ് 31 വരെ
മിലിട്ടറി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന, 4 വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജുകളിലാണ് പഠനം .സൗജന്യ പഠനത്തിന് ശേഷം സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ കമ്മിഷൻഡ് ഓഫീസറായി ജോലി ലഭിക്കും. കൂടുതൽ വിവരങ്ങൾ http://bit.ly/bsc-nursing-course-in-indian-army ലിങ്കിൽ.
അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിൽ കുട്ടികൾക്ക് അവധിക്കാല ക്ലാസ്
സാംസ്‌കാരികവകുപ്പിനു കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം കുട്ടികൾക്ക് അവധിക്കാല ക്ലാസിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരിക്കും പ്രവേശനം. അപേക്ഷാഫോം sniscchempazhanthi@gmail.com വഴിയും, ഓഫീസിൽ നേരിട്ടും ലഭിക്കും.
അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി
ജൂൺ ഒന്നിനു സ്‌കൂൾ തുറന്നു കുട്ടികളെത്തുമ്പോൾ ക്ലാസുകളിൽ പഠിപ്പിക്കാനായി എത്തുന്നത് സാങ്കേതിക വിജ്ഞാന പരിശീലനം ലഭിച്ച അധ്യാപകരായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അവധിക്കാല ത്രിദിന അധ്യാപക പരിശീലന പരിപാടി തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 12ന്
ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് മേയ് 12 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി 11ന് വൈകിട്ട് അഞ്ച് മണിക്കകം നടത്തണം.
സോഫ്റ്റ്‌വെയർ മേഖലയിൽ ഉയർന്ന ജോലിയാണോ ലക്ഷ്യം? ;എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാം ജൂൺ 1 വരെ
കംപ്യൂട്ടർ സോഫ്‌റ്റ്‌വെയർ മേഖലയിലെ ഉന്നതസ്‌ഥാനങ്ങൾ വരെ ചെന്നെത്താൻ സഹായിക്കുന്ന യോഗ്യതയാണ് എംസിഎ (മാസ്‌റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്). കേരളത്തിലെ സർക്കാർ / എയ്ഡഡ് / സ്വാശ്രയ വിഭാഗങ്ങളിൽപ്പെട്ട, എഐസിടിഇ അംഗീകാരമുള്ള, 41 സ്ഥാപനങ്ങളിലെ 2 വർഷ എംസിഎ പ്രവേശനത്തിന് ഇന്നു മുതൽ ജൂൺ 1 വരെ അപേക്ഷ നൽകാം..കൂടുതൽ സ്ഥാപനങ്ങൾ/സീറ്റുകൾ വന്നേക്കാം. വെബ് : www.lbscentre.kerala.gov.in.
ഐ ഐ ഐ സി യില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ പഠനം; ഫീസും മറ്റ് ഇളവുകളും അറിയാം
ഐ ഐ ഐ സി യില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ പഠനത്തിന് അവസരം ഒരുങ്ങുന്നു. കേരള സര്‍കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലാണ് സര്‍കാര്‍ സാമ്ബത്തിക സഹായത്തോടെയുള്ള പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നത്.ജെനറല്‍ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് ഫീസിളവില്ല. മുഴുവന്‍ ഫീസും അടച്ചു പഠിക്കണം. കോഴ്‌സിന്റെ വിശദ വിവരങ്ങള്‍ക്ക് 8078980000 എന്ന നമ്ബറില്‍ ബന്ധപ്പെടുക. മെയ് 16 ആണ് അപേക്ഷിക്കുവാനുള്ള അവസാന തീയതി. വെബ്‌സൈറ്റ് : www(dot)iiic(dot)ac(dot)in.
0 comments: