2022, മേയ് 4, ബുധനാഴ്‌ച

(MAY 4)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


ഉത്തര സൂചിക പുതുക്കി; പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയം ഇന്ന് മുതല്‍

പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയം ഇന്ന് പുനഃരാരംഭിക്കും. പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിനുള്ള പുതിയ ഉത്തര സൂചിക തയ്യാറാക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇന്നലെ ആരംഭിച്ചിരുന്നു. ചോദ്യ കര്‍ത്താവ് തയ്യാറാക്കിയ വിവാദമായ സൂചികയും സ്‌കീം ഫൈനലൈസെഷന്‍ ഭാഗമായി 12 അധ്യാപകര്‍ തയ്യാറാക്കിയ സൂചികയും പരിശോധിച്ചിരുന്നു. 

പരീക്ഷയ്ക്ക് തൊട്ടുമുമ്പ് എന്‍.എസ്.എസ്. ക്യാമ്പ്; കുട്ടികള്‍ക്ക് ആശങ്ക

പ്ലസ് വണ്‍ മോഡല്‍പരീക്ഷയും പിന്നാലെ പൊതുപരീക്ഷയും നടക്കാനിരിക്കെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എന്‍.എസ്.എസ്. ക്യാമ്പ് നടത്താനുള്ള വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക. പരീക്ഷയ്‌ക്കൊരുങ്ങാന്‍ സമയംകിട്ടാത്തവിധത്തിലാണ് ക്യാമ്പ് നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.ജൂണ്‍ രണ്ടിനാണ് പ്ലസ് വണ്‍ മോഡല്‍പരീക്ഷ. 13-ന് പൊതുപരീക്ഷയും നടക്കും. അതിനിടയിലാണ് നാലുദിവസം സ്‌കൂളില്‍താമസിച്ചുള്ള ക്യമ്പ് നടത്താന്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ്. സെല്ലിന്റെ നിര്‍ദേശംവന്നത്.

ഉല്ലാസഗണിതം, ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതിയായ ഉല്ലാസഗണിതം, ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും എന്നീ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടന്നു .1,2 ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് ഉല്ലാസഗണിതം പദ്ധതി നടപ്പിലാക്കുന്നത്. 3,4 ക്ലാസുകളിലെ  കുട്ടികള്‍ക്കായി ഗണിതവിജയം പദ്ധതി നടപ്പിലാക്കുന്നു. പ്രൈമറി ക്ലാസുകളില്‍ തന്നെ ഗണിതത്തിന്റെ അടിസ്ഥാനശേഷികള്‍ കുട്ടികള്‍ നേടുക, ഉറപ്പാക്കുക, ഗണിതപഠനം കളികളിലൂടെ രസകരവും ആസ്വാദ്യകരവുമാക്കുക, വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങളിലൂടെ ഗണിതാശയങ്ങള്‍ കുട്ടികളിലെത്തിക്കുക, കുട്ടികളുടെ  പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക, ആസ്വാദ്യകരമായ ഗണിതകേളികളില്‍ രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

യു.ജി.സി നെറ്റ് 2022: മെയ് 20 വരെ അപേക്ഷിക്കാം

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ യു.ജി.സി. നെറ്റ് ജൂണ്‍ രണ്ടാംവാരം നടക്കും. 82 മാനവിക വിഷയങ്ങളിലായി നടത്തുന്ന നെറ്റ് പരീക്ഷയ്ക്കായി നാഷണല്‍ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.പരീക്ഷാ തീയതിയും പരീക്ഷാകേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടില്ല. അപേക്ഷ: www.nta.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

വ്യാജവാര്‍ത്തകളെ തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ ഫാക്ട്‌ചെക്കിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 

സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങളുടെ ആധികാരികതയും നിജസ്ഥിതിയും കണ്ടെത്താന്‍ ഫാക്ട് ചെക്കിങ് കൂടിയേ തീരൂ. വിവരങ്ങളുടെ ആധികാരികത പരിശോധിക്കുക എന്നതിലപ്പുറം നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. മാതൃഭൂമി മീഡിയ സ്‌കൂളിന്റെ ഫാക്ട് ചെക്കിങ്ങ് ആന്റ് വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം..കൂടുതല്‍ വിവരങ്ങള്‍ക്ക് www.mathrubhumimediaschool.com സന്ദര്‍ശിക്കുക ഫോണ്‍; 9544800306.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

ഓഡിറ്റ് കോഴ്സ് ട്രയല്‍ പരീക്ഷ 

എസ്.ഡി.ഇ. ഒന്നാംസെമസ്റ്റര്‍ ബി.എ. മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, എക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി.ബി.എ. വിദ്യാര്‍ഥികളുടെ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 29-ന് നടക്കും. പരീക്ഷയുടെ ലിങ്കും വിശദമായ സമയക്രമവും എസ്.ഡി.ഇ. വെബ്സൈറ്റില്‍ (sdeuoc.ac.in). 

പരീക്ഷാഫലം

മൂന്നാംസെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മേയ് ഒമ്പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എം.ജി സര്‍വകലാശാലാ വാര്‍ത്തകള്‍ 

പരീക്ഷാ തീയതി 

ഏപ്രില്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച മൂന്നാംവര്‍ഷ ബി.എസ്സി. മെഡിക്കല്‍ മൈക്രോബയോളജി (20082014 അഡ്മിഷനുകള്‍ --മേഴ്സി ചാന്‍സ്) പരീക്ഷ മേയ് 13-ന് ആരംഭിക്കും.

പരീക്ഷാഫലം 

2022 ജനുവരിയിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്സി.-മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ (നോണ്‍-സി.എസ്.എസ്.-റെഗുലര്‍/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

കേരള സര്‍വകലാശാലാ വാര്‍ത്തകള്‍

പി.ജി., എം.ടെക്. പ്രവേശനം 

വിവിധ പഠന വകുപ്പുകളില്‍ പി.ജി., എം.ടെക്. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകള്‍ admissions.keralauniversity.ac.in/css2022 വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.

പരീക്ഷാരജിസ്ട്രേഷൻ

കേരളസർവകലാശാല ജൂൺ 6ന് തുടങ്ങാനിരിക്കുന്ന ഒന്നാം സെമസ്റ്റർ എം.എഫ്.എ ( പെയിൻറിoഗ് ആൻഡ് സ്കൾപ്പ്ച്ചർ) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ മെയ് 3 വരെയും പിഴസഹിതം മെയ് 9 വരെയും അപേക്ഷിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

0 comments: