2022, മേയ് 4, ബുധനാഴ്‌ച

പുതിയ പ്ലസ്ടു ഉത്തര സൂചിക വിദ്യാർഥികളോട് നീതിപുലർത്തും;അധ്യാപക സംഘടന

 

പുതുക്കിയ ഉത്തരസൂചികപ്രകാരം പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം പുനരാരംഭിച്ചു. ഉത്തരസൂചിക അട്ടിമറിച്ചെന്നാരോപിച്ച് ആദ്യ മൂന്നു ദിനവും മൂല്യനിർണയം ബഹിഷ്കരിച്ച അധ്യാപകരും ഇന്നലെ ക്യാംപുകളിലെത്തി. ചോദ്യകർത്താവിന്റെ ഉത്തരസൂചിക അനുസരിച്ചു മൂല്യനിർണയം നടത്തിയാൽ അർഹമായ 12മാർക്ക് വരെ വിദ്യാർഥികൾക്കു നഷ്ടമാകുമായിരുന്നുവെന്നും  പുതിയ ഉത്തരസൂചിക വിദ്യാർഥികളോട് നീതി പുലർത്തുത്തുന്നതാണെന്നും അധ്യാപകർ പറഞ്ഞു.

അതേസമയം, പ്രതിഷേധിച്ചതിന്റെ പേരിൽ അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധമുയരുന്നുണ്ട്. തങ്ങൾ ഉന്നയിച്ച പരാതികൾ ശരിയാണെന്നു പുതിയ ഉത്തരസൂചിക വന്നതോടെ വ്യക്തമായിട്ടും അച്ചടക്കനടപടിയും അന്വേഷണവുമായി മുന്നോട്ടുപോകുന്നത് അനീതിയാണെന്നു പ്രതിപക്ഷ അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഉത്തരസൂചികാ അട്ടിമറിക്കു നേതൃത്വം നൽകിയ പരീക്ഷാ ബോർഡ് മേധാവികൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. 

0 comments: