2022, മേയ് 8, ഞായറാഴ്‌ച

(MAY 8)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement


ഹയർസെക്കൻഡറി കെമിസ്ട്രി പുനർമൂല്യനിർണയം MAY 28 മുതൽ

പഴയ ഉത്തരസൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്തിയ ഹയർസെക്കൻഡറി രണ്ടാംവർഷ കെമിസ്ട്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ 28 മുതൽ വീണ്ടും മൂല്യനിർണയം നടത്തും. സർക്കാർ അംഗീകരിച്ച പുതിയ ഉത്തരസൂചിക ഉപയോഗിച്ച് 30-നകം മൂല്യനിർണയം പൂർത്തിയാക്കാനാണ് നിർദേശം.നേരത്തേ ചില ക്യാമ്പുകളിൽ പഴയ സ്കീം പ്രകാരം മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളുടെ കാര്യത്തിൽ ആശങ്കയുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവ പുതിയ പുതിയ സ്കീം പ്രകാരം മൂല്യനിർണയം നടത്താൻ നിർദേശം നൽകിയത്. ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകർക്കുതന്നെ  ഈ ഉത്തരക്കടലാസുകൾ നൽകാനാണ് നിർദേശം.

പ്ലസ്ടുക്കാർക്കായി ഐഐഎഫ്ടിയിൽ ഇന്റഗ്രേറ്റ‍ഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ (ഐഐഎഫ്‌ടി ) ആന്ധ്ര കാക്കിനഡയിലുള്ള ക്യാംപസിൽ പ്ലസ്ടുക്കാർക്കായി 5 വർഷ ഇന്റഗ്രേറ്റ‍ഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (2022–27) കോഴ്സ്. ബിബിഎ ബിസിനസ്അനലിറ്റിക്സും എംബിഎ ഇന്റർനാഷനൽ ബിസിനസും ചേർന്ന സംയോജിത പ്രോഗ്രാമാണ് ഇത്. ആകെ 50 സീറ്റ്. ഐഐഎം ഇൻഡോർ ജൂലൈ 2നു നടത്തുന്ന ഐപിഎംഎടി എന്ന പ്രവേശനപരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണു സിലക്‌ഷൻ.പരീക്ഷയ്ക്കായി 21ന് അകം റജിസ്റ്റർ ചെയ്യണം. ഇതിനു പുറമേ ഐഐ എഫ്ടിയിലേക്കു ജൂൺ രണ്ടിനകം വേറെ അപേക്ഷയും സമർപ്പിക്കണം.www.iift.ac.in.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി ഡിപ്ലോമ; ഓൺലൈൻ അപേക്ഷ 31 വരെ

കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് & സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ജിഎസ്ടിയെ ‘ഗുഡ് & സിംപിൾ ടാക്സ്’ ആക്കി മാറ്റുകയാണ് കോഴ്സിന്റെ ലക്ഷ്യം.  പ്രത്യേക അപേക്ഷാഫീയില്ല; ഓൺലൈൻ അപേക്ഷയോടൊപ്പം ആദ്യഗഡു ഫീസടയ്ക്കാം. 9961708951; www.gift.res.in.

സ്വാശ്രയ സ്ഥാപനങ്ങളിലെ ഒഇസി, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചു

കെമാറ്റ് പരീക്ഷ എഴുതാതെ സ്വാശ്രയ സ്ഥാപനങ്ങളില്‍ എംബിഎ കോഴ്‌സിന് പഠിക്കുന്ന ഒഇസി, ഒബിസി(എച്ച്‌) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചു.മെരിറ്റ് റിസര്‍വേഷന്‍ വിഭാഗത്തില്‍ പ്രവേശനം നേടിയവരാകണം വിദ്യാര്‍ത്ഥികള്‍. കൊവിഡ് പശ്ചാത്തലത്തില്‍ കെ മാറ്റ് പരീക്ഷ എഴുതാന്‍ പട്ടിക വിഭാഗ പിന്നാക്ക വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇതുമൂലം സംവരണ ക്വോട്ടയിലെ ഒഴിവുകളില്‍ പരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയിരുന്നു. ഇത്തരത്തില്‍ പ്രവേശനം ലഭിച്ച സംവരണ വിഭാഗക്കാര്‍ക്കാണ് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായത്.

കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി കേന്ദ്രീയ വിദ്യാലയങ്ങള്‍; പ്രവേശനം സൗജന്യം

 കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട  കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കാനൊരുങ്ങി കേന്ദ്രീയ വിദ്യാലയങ്ങൾ . കെവിഎസ് അധികൃതരാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. പിഎം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ സ്‌കീമിന്  കീഴില്‍ രാജ്യത്തുടനീളമുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉറപ്പാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ നല്‍കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, സാമ്പത്തിക പിന്തുണയോടെ സ്വയംപര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുക, എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 



0 comments: