2022, മേയ് 4, ബുധനാഴ്‌ച

പത്താം ക്ലാസിൽ 50% മാർക്കുണ്ടോ?; 1033 ഒഴിവുകളുമായി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ വിളിക്കുന്നു

 

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പുർ ഡിവിഷൻ, വാഗൺ റിപ്പയർ ഷോപ് എന്നിവിടങ്ങളിലായി 1033 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. അപേക്ഷ: മേയ് 24 വരെ. https://secr.indianrailways.gov.in...

ഒഴിവുള്ള ട്രേഡുകൾ:

വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഒാപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേറ്റർ & എയർ കണ്ടീഷനർ, മെക്കാനിക് ഒാട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, വെൽഡർ

യോഗ്യത

  • 50% മാർക്കോടെ പത്താം ക്ലാസ് ജയം. 
  • ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി//എസ്‌സിവിടി). 
  • യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

 പ്രായം 

(07.03.2022ന്): 15–24. അർഹർക്ക് ഇളവ്.

0 comments: