2022, മേയ് 4, ബുധനാഴ്‌ച

ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;മൂന്ന് പേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍

 

ഗതാഗത നിയമങ്ങള്‍ പാലിക്കുവാന്‍ മടിയുള്ളവര്‍ക്ക് ഇതാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ പണി എത്തിയിരിക്കുന്നു .മോട്ടോര്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുവാനും അതുപോലെ തന്നെ പിഴ ഇടുന്നതിനും ഇതാ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു .കേരളത്തിലെ മിക്ക സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചട്ടുണ്ട് .

വാഹനങ്ങള്‍ റോഡിലൂടെ ഓടിക്കുമ്പോൾ നിയമങ്ങൾ  പാലിക്കാത്തവര്‍ക്ക് ഇത്തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വഴി പണിവീഴുന്നതാണ് .നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ചിത്രങ്ങള്‍ അടക്കം വാഹന ഉടമകളുടെ പേരില്‍ നോട്ടീസ് അയക്കുന്നതാണ് .ഇതില്‍ മറ്റൊരു പ്രധാന കാര്യം എടുത്തു പറയേണ്ടത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത് .

ഇത്തരത്തില്‍ ഇതില്‍ പ്രോഗ്രാം ചെയ്തിരിക്കുന്നതുപോലെ നിയമലംഘനങ്ങള്‍ കാണുകയാണെങ്കില്‍ ചിത്രം പകര്‍ത്തുന്നതാണ് .അതുപോലെ തന്നെ 24 മണിക്കൂറും ഇത് പ്രവര്‍ത്തിക്കുന്നതായിരിക്കും .മറ്റൊരു പ്രധാന കാര്യം ഇതില്‍ എടുത്തുപറയേണ്ടത് വളരെ ചിലവേറിയ പുതിയ ഒരു സംവിധാനം കൂടിയാണ് ഇത് എന്നതാണ് .

റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 ലക്ഷം രൂപവരെയാണ് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെയും വില വരുന്നത് എന്നാണ് .ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ക്ക് ,ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്താല്‍ ,2 പേര്‍ക്ക് മുകളില്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ (4 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളെ യാത്രകാരനായി പരിഗണിക്കും )വാഹന യാത്രക്കിടെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ,സീറ്റ് ബെല്‍റ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് എന്നിങ്ങനെ നിയമങ്ങള്‍ ലംഘിക്കുന്ന എല്ലാവര്ക്കും പിഴ വരുന്നതാണ്.


0 comments: