2022, മേയ് 6, വെള്ളിയാഴ്‌ച

എന്താണ് CA കോഴ്‌സിന്റെ പ്രാധാന്യം?പാഠ്യപദ്ധതി, സാധ്യത

 

നമ്മുടെ രാജ്യത്തെ ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിനെയും ഓഡിറ്റിംഗിനെയും നിയന്ത്രിക്കുന്നതിനായി പാർലമെന്റ് പാസാക്കിയ നിയമപ്രകാരം, 1949-ഇൽ രൂപീകൃതമായ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ(ICAI). ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സ് നടത്തുകയും ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ തൊഴിൽപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതും ഇൻസ്റ്റിറ്റൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയാണ് . ന്യൂഡൽഹി ആസ്ഥാനമാക്കിയാണ് ICAI പ്രവർത്തിക്കുന്നത്.

എന്താണ് CA കോഴ്‌സിന്റെ പ്രാധാന്യം? 

ഒരു സ്ഥാപനത്തിലെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷൻ ജോലികൾ ചെയ്യുന്നത് ചാർട്ടേഡ് അക്കൗണ്ടന്റുമാരാണ്. ദിവസം തോറും പുതിയ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം വർക്കുകൾ ചെയ്യാൻ ചാർട്ടേർഡ് അക്കൗണ്ടന്റുമാർ വേണം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും താഴ്ചയിലുമെല്ലാം ചാർട്ടേർഡ് അക്കൗണ്ടന്റുകളുടെ വിദഗ്ധ നിർദ്ദേശം ആവശ്യമാണ്.CA പഠിച്ചു പൂർത്തിയാക്കാത്തവർക്ക് വരെ വളരെ നല്ല ജോലി ലഭിക്കുന്നു എന്ന് പറയുമ്പോൾ ഈ കോഴ്സിന്റെ ഗ്ലാമർ എത്രയെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

പാഠ്യപദ്ധതി

വ്യക്തമായ സിലബസാണ് ചാർട്ടേർഡ് അക്കൗണ്ടൻസി പഠിക്കാൻ വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ എന്നിങ്ങനെ CA കോഴ്സിൽ മൂന്ന് ലെവലാണുള്ളത്. ഫൗണ്ടേഷനിൽ 4, ഇന്റർമീഡിറ്റിൽ 8, ഫൈനൽ 8 എന്നിങ്ങനെ മൂന്നു ലെവലിലും കൂടെയായി 20 പേപ്പറുകളാണുള്ളത്. ഫൗണ്ടേഷനിൽ ഒരു ഗ്രൂപ്പ്, ഇന്റർമീഡിയേറ്റിൽ രണ്ട് ഗ്രൂപ്പ്, ഫൈനലിൽ രണ്ട് ഗ്രൂപ്പ് അങ്ങനെ ഇവ അഞ്ചു ഗ്രൂപ്പുകളായി ചിട്ടപ്പെടുത്തിയാണ് പഠനം. നാല് പേപ്പറുകളാണ് ഒരു ഗ്രൂപ്പിലുള്ളത്. പാസ്സിങ് ക്രൈറ്റീരിയ ഫിക്സ് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെ ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നത്. ഒരു പേപ്പറിന് 40 മാർക്കാണുള്ളത്. 100 ഇൽ ഓരോ പേപ്പറിനും 40 മാർക്ക് വീതം നാനൂറിൽ ഇരുന്നൂറ് മാർക്ക് മേടിച്ചാലാണ് പാസ്സാകാൻ സാധിക്കുന്നത്. ഇത് കൂടാതെ മൂന്ന് വർഷത്തെ ആർട്ടിക്കിൾഷിപ്പും പൂർത്തിയാക്കണം. ഈ മൂന്നു ലെവലും ആർട്ടിക്കിൾഷിപ്പും പൂർത്തിയാക്കിയെങ്കിൽ മാത്രമേ ചാർട്ടേർഡ് അക്കൗണ്ടന്റായി പുറത്തിറങ്ങാനാകൂ.

സാധ്യത

വിദ്യാർഥികൾക്ക് എല്ലാവർക്കും സധൈര്യം തിരഞ്ഞെടുക്കാവുന്ന കോഴ്സാണ് CA. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ CA വഹിക്കുന്ന പങ്ക് ചെറുതല്ല. സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ എഴുതുകയും ഫിനാൻഷ്യൽ റിപ്പോർട്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളും ആദായ നികുതി, വില്പന നികുതി, സേവന നികുതി, റിട്ടേർണുകൾ തയ്യാറാക്കുന്നതടക്കമുള്ള ടാക്സേഷൻ ജോലികൾ, ഓഡിറ്റിംഗ് തുടങ്ങി വൈവിധ്യമാർന്ന നിരവധി ജോലികളാണ് ചാർട്ടേർഡ് അക്കൗണ്ടന്റ് നിർവഹിക്കുന്നത്. ഒരു പ്രൊഫഷണൽ ജോലി കുറഞ്ഞ ചിലവിൽ സ്വന്തമാക്കാനാകുമെന്ന് മാത്രമല്ല പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്റ്റൈപൻഡ് ഇങ്ങോട്ട് ലഭിക്കുന്നു. പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കോഴ്സാണ് CA എന്ന് പൊതുവെ ഒരു അഭിപ്രായമുണ്ട്. എന്നാൽ കൃത്യമായ പഠനത്തിലൂടെ നാലു വർഷം കൊണ്ട് ഈ പ്രഫഷണൽ കോഴ്സ് എളുപ്പത്തിൽ സ്വന്തമാക്കാനാകും. പഠിച്ചിറങ്ങിയാൽ 100 ശതമാനം ജോലി ഉറപ്പുള്ള കോഴ്സാണ് CA. ആരുടെയും കീഴിൽ ജോലി ചെയ്യാൻ ആഗ്രഹമില്ലാത്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അവർക്കാണെങ്കിലും അതുപോലെ ഗവണ്മെന്റ് ജോലി സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്കും വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്കുമെല്ലാം CA സധൈര്യം തെരെഞ്ഞെടുക്കാവുന്നതാണ്. ഫിനാൻഷ്യൽപരമായ കാര്യങ്ങളിൽ അവസാന തീരുമാനമെടുക്കുന്നത് ചാർട്ടേർഡ് അക്കൗണ്ടന്റാണ്. ഉന്നതമായ ജോലിയായതുകൊണ്ട് തന്നെ ആകർഷകമായ സാലറിയാണ് CA യ്ക്ക് ലഭിക്കുന്നതും.

ചാർട്ടേർഡ് അക്കൗണ്ടന്റ് ആയാൽ എത്ര നാൾ വേണമെങ്കിലും  ജോലിയിൽ തുടരാമെന്ന് മാത്രമല്ല പ്രൈവറ്റ് ആയി പ്രാക്ടീസ്  സ്വന്തം വീട്ടിൽ തന്നെ ചെയ്യുകയുമാവാം.CA യെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാവാം കരിയറിന് വേണ്ടി CA തിരഞ്ഞെടുക്കുന്നവർ ചുരുക്കമാണ്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്തിന് ആവശ്യമായ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ എണ്ണവും കുറവാണ്. അതിനാൽ 100 ശതമാനം ജോലി ഉറപ്പുള്ളതും ആകർഷകമായ സാലറിയുള്ളതുമായ ജോലിയാണ് CA. എങ്ങനെയൊക്കെ നോക്കിയാലും CA പോലെ കുറഞ്ഞ ചിലവിൽ ഉന്നതമായ ജോലി സമ്പാദിക്കാൻ പറ്റിയ മറ്റൊരു കോഴ്സ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഉയർന്ന സാലറിയുള്ള ചാർട്ടേർഡ് അക്കൗണ്ടന്റാകാൻ കൃത്യമായ പഠനരീതി കൊണ്ട് ഏത് വിദ്യാർത്ഥികൾക്കും സാധിക്കും. നല്ല കരിയർ സ്വന്തമാക്കാനും രാജ്യത്തിൻറെ ഭാവി സുരക്ഷിതമാക്കാനും കൂടുതൽ ചാർട്ടേർഡ് അക്കൗണ്ടന്റുകൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. വരും തലമുറയുടെ കൈയിലാണ് നമ്മുടെ രാജ്യത്തിൻറെ ഭാവി..

0 comments: