ഇന്ത്യന്‍ ബാങ്കില്‍ സ് കെയില്‍ I-IV മാനേജ്‌മെന്റ് കേഡറുകളില്‍ സ്‌പെഷലിസ്റ്റ് ഓഫിസറാകാം. ക്രഡിറ്റ്, അക്കൗണ്ട്‌സ്, റിസ്‌ക് മാനേജ്‌മെന്റ്, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ്, സെക്ടര്‍ സ്‌പെഷലിസ്റ്റ്, 'ഡേറ്റാ അനലിസ്റ്റ്, സ്റ്റാറ്റിസ്റ്റീഷ്യന്‍, ഇക്കണോമിസ്റ്റ്, ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് സെക്യൂരിറ്റി ഓഫിസര്‍, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍, ഡീലര്‍ഫോറെക്‌സ്/ഡൊമസ്റ്റിക്, ഐ.ടി മുതലായ സ്‌പെഷലൈസേഷനുകളില്‍ അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍, സീനിയര്‍ മാനേജര്‍, ചീഫ് മാനേജര്‍ ഉള്‍പ്പെടെ 60 തസ്തികകളിലായി 312 ഒഴിവുകളാണുള്ളത്. (ജനറല്‍128, ഒ.ബി.സി 79, ഇ.ഡബ്ല്യൂ.എസ് 29, എസ്.സി 45, എസ്.ടി 31, പി.ഡബ്ല്യൂ.ബി.ഡി 11).
ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകള്‍, യോഗ്യത, സെലക്ഷന്‍ നടപടി, ശമ്പളം അടക്കമുള്ള വിജ്ഞാപനം www.indianbank.in ല്‍. സി.എ/ഐ.സി.ഡബ്ല്യു.എ, എം.ബി.എ, ബി.ഇ/ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഡേറ്റ സയന്‍സ്/മെഷീന്‍ ലേണിങ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എം.എ/എം.എസ്.സി (ഇക്കണോമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്), ബി.ഇ/ബി.ടെക് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/കെമിക്കല്‍/ടെക്‌സ്‌റ്റൈല്‍/പൊഡക്ഷന്‍/സിവില്‍), മാസ്‌റ്റേഴ്‌സ് ഡിഗ്രി (മാസ് കമ്യൂണിക്കേഷന്‍/ജേണലിസം) ഉള്‍പ്പെടെയുള്ള യോഗ്യതകളും ബന്ധപ്പെട്ട മേഖലകളില്‍ 37 വര്‍ഷം വരെ എക്‌സ്പീരിയന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന തസ്തികകളുമുണ്ട്.
പ്രായപരിധി 23-40 . സംവരണ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷാഫീസ് 850 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 175 രൂപ മതി. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 14നകം.
തിരുവനന്തപുരം, കൊച്ചി, കവരത്തി, ബംഗളൂരു, ഹുബ്ബള്ളി, ചെന്നൈ, മധുര, തിരുനല്‍വേലി ഉള്‍പ്പെടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വെച്ച് ഓണ്‍ലൈന്‍ ടെസ്റ്റ്/ഇന്റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്.
0 comments: