2022, മേയ് 22, ഞായറാഴ്‌ച

ഗണിത ശാസ്ത്രത്തിൽ ഫുൾടൈം ഗവേഷണം ചെയ്യാം സ്കോളർഷിപ്പോടെ: അപേക്ഷിക്കാം 27 വരെ

ഗണിതത്തിലെ ഉപരിപഠന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ അണുശക്തിവകുപ്പിന്റെ നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സ്ഥാപനമാണ് എൻബിഎച്ച്എം (നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് www.nbhm.dae.gov.in).  ഈ വർഷം മാത്‌സ്, അപ്ലൈഡ് മാത്‌സ് ഇവയൊന്നിലെ പൂർണസമയ പിഎച്ച്ഡിക്ക് ഇന്ത്യയിലെ സർവകലാശാലയിലോ അംഗീകൃത സ്ഥാപനത്തിലോ എൻറോൾ ചെയ്തിരിക്കുന്നവർക്കും 2023 ജനുവരിയിലെങ്കിലും എൻറോൾമെന്റ്പ്രതീക്ഷിക്കുന്നവർക്കും എൻബിഎച്ച്എം സ്കോളർഷിപ്പിന് www.nbhmexams.in. എന്ന സൈറ്റ്‌ വഴി 27 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 500 രൂപ. 27നു ശേഷം 31 വരെ 750 രൂപയടച്ചും അപേക്ഷിക്കാം....

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 46 നഗരങ്ങളിൽ ജൂൺ 18ന് രാവിലെ 10.30 മുതൽ നടത്തുന്ന 3–മണിക്കൂർ സ്ക്രീനിങ് ടെസ്റ്റെഴുതണം. ഇതിൽ മികവുള്ളവരെ ജൂലൈയിൽ ഓൺലൈനായി ഇന്റർവ്യൂ ചെയ്ത് സിലക്‌ഷൻ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ഇനി പറയുന്നവയുൾപ്പെടെ പല സ്ഥാപനങ്ങളും പിഎച്ച്ഡി / ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ ടെസ്റ്റിലെ സ്കോർ ഉപയോഗിക്കുന്നു.  

ഐസർ തിരുവനന്തപുരം / പുണെ / മൊഹാലി / ബെർഹാംപുർ, ഹരീഷ് ചന്ദ്ര റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രയാഗ്‌രാജ് (അലഹാബാദ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെന്നൈ, നൈസർ ഭുവനേശ്വർ. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് കോഴിക്കോട്. 

സഹായം എത്ര?

4 വർഷത്തേക്ക് സ്കോളർഷിപ് കിട്ടും. ഓരോ വർഷത്തെയും പഠന പുരോഗതി വിലയിരുത്തിയാണു സഹായധനം തുടരുക. പാർട്ട്‌ടൈം  ഗവേഷകർക്ക് അർഹതയില്ല. ആദ്യ 2 വർഷം 31,000 രൂപ, തുടർന്ന് 35,000 രൂപ എന്ന ക്രമത്തിൽ പ്രതിമാസ സ്കോളർഷിപ്, 40,000 രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റ്, വീട്ടുവാടക എന്നിവ സഹായത്തിലുൾപ്പെടും. യുക്തമെങ്കിൽ 5–ാം വർഷത്തേക്ക് സ്കോളർഷിപ് നീട്ടും. അപേക്ഷാരീതിയടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. പരിശീലനത്തിന് സൈറ്റിലെ മുൻ പരീക്ഷച്ചോദ്യങ്ങൾ പ്രയോജനപ്പെടുത്താം. സംശയപരിഹാരത്തിന് knr@imsc.res.in.

0 comments: