ഡ്രൈവിംഗ് ലൈസന്‍സ് (DL), വാഹന രജിസ്‌ട്രേഷന്‍ സര്‍ടിഫികറ്റ് (RC), ഇന്‍ഷുറന്‍സ് (Insurance) തുടങ്ങിയ രേഖകള്‍ നിങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോൾ കൈവശം സൂക്ഷിക്കേണ്ടതുണ്ട്.ഇപ്പോള്‍, ഈ രേഖകള്‍ ആളുകള്‍ക്ക് അവരുടെ വാട്‌സ്‌ആപ് അകൗണ്ടുകള്‍ വഴി ഡൗണ്‍ലോഡ് ചെയ്യുന്ന പുതിയ സംവിധാനം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു.
ഈ ആഴ്ച ആദ്യം ഡിജിലോക്കര്‍ സേവനങ്ങള്‍ വാട്‌സ്‌ആപിലെ മൈ ജിഒവി (MyGov) ഹെല്‍പ് ഡെസ്‌കില്‍ ചേര്‍ത്തിരുന്നു. വാക്സിനേഷന്‍ സര്‍ടിഫികറ്റ് ഡൗണ്‍ലോഡ് പോലുള്ള കോവിന്‍ (CoWin) അനുബന്ധ സേവനങ്ങള്‍ വാട്‌സ്‌ആപില്‍ സുഗമമാക്കുന്നതിന് നേരത്തെ ഈ ഹെല്‍പ് ലൈന്‍ നമ്പർ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ടിഫികറ്റ്, ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതും ഉള്‍പെടുന്ന നിരവധി സേവനങ്ങള്‍ കൂടി ഈ സംവിധാനത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ഈ സേവനം ഉപയോഗിക്കുന്നതിന്, ഒരു ഡിജിലോകര്‍ അക്കൗണ്ട് ആവശ്യമാണ്. ഇതുവരെ ഡിജിലോകര്‍ അകൗണ്ട് ആരംഭിച്ചിട്ടില്ലാത്തവര്‍ക്കായി, ആധാര്‍ കാര്‍ഡും മൊബൈല്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധനയും ഉപയോഗിച്ച് ഹെല്‍പ് ഡെസ്‌ക് അവരെ എളുപ്പത്തില്‍ അകൗണ്ട് ഓപണ്‍ ചെയ്യാന്‍ സഹായിക്കും. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ വാട്‌സ്‌ആപില്‍ ലളിതമായി വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പ്രധാനപ്പെട്ട രേഖകള്‍ നിങ്ങള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയും.
ഡ്രൈവിംഗ് ലൈസന്‍സ്, വെഹികിള്‍ ആര്‍സി എന്നിവയ്ക്ക് പുറമെ, വ്യക്തികള്‍ക്ക് അവരുടെ ഇരുചക്ര വാഹന ഇന്‍ഷുറന്‍സ് പോളിസി, പാന്‍ കാര്‍ഡ്, സിബിഎസ്‌ഇ, പത്താം ക്ലാസ് പാസിംഗ് സര്‍ടിഫികറ്റ്, മാര്‍ക്ക് ഷീറ്റ്, പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ഷീറ്റ്, ഇന്‍ഷുറന്‍സ് പോളിസി രേഖകള്‍ (ലൈഫ്, നോണ്‍ ലൈഫ്) എന്നിവയും വാട്‌സ്‌ആപ് വഴി ഡിജിലോകര്‍ അകൗണ്ടില്‍ ആക്സസ് ചെയ്യാന്‍ കഴിയും.
💥ഡോക്യുമെന്റ് ഡൗണ്‍ലോഡ് സേവനം ആക്സസ് ചെയ്യുന്നതിന്, നിങ്ങള്‍ വാട്‌സ്‌ആപില്‍ MyGov ഹെല്‍പ് ഡെസ്‌ക് ആക്സസ് ചെയ്യേണ്ടതുണ്ട്. ഇതിനായി +91 9013151515 എന്ന ഹെല്‍പ് ഡെസ്‌ക് നമ്പർ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്ത് നിങ്ങളുടെ വാട്‌സ്‌ആപില്‍ തുറക്കുക.
💥നമസ്തേ' അല്ലെങ്കില്‍ 'ഹായ്' അല്ലെങ്കില്‍ 'ഡിജിലോകര്‍' എന്ന് ടൈപ് ചെയ്ത് നല്‍കുക.
💥നിങ്ങള്‍ക്ക് ഡിജിലോകര്‍ അകൗണ്ട് ഉണ്ടോ എന്ന് ചോദിക്കും, അതെ അല്ലെങ്കില്‍ ഇല്ല എന്ന് ടൈപ് ചെയ്യുക.
💥സ്ഥിരീകരണ പ്രക്രിയ ഉപയോഗിച്ച് നിങ്ങളുടെ ഡിജിലോകര്‍ അകൗണ്ട് തുറക്കുക.
💥നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന രേഖയുടെ നിര്‍ദിഷ്ട നമ്പർ ടൈപ് ചെയ്യുക
💥പാന്‍ നമ്പർ , ഐഡിയിലെ മുഴുവന്‍ പേര് എന്നിങ്ങനെയുള്ള രേഖയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നിങ്ങള്‍ പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്.
💥എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്ബോള്‍, നിങ്ങള്‍ക്ക് ആവശ്യമുള്ള രേഖയുടെ പിഡിഎഫ് (PDF) പകര്‍പ്പ് വാട്‌സ്‌ആപ് MyGov ഹെല്‍പ് ഡെസ്‌ക് വിന്‍ഡോയില്‍ ലഭിക്കും.
0 comments: