2022, മേയ് 18, ബുധനാഴ്‌ച

ബാങ്കിൽ പോകാതെ തന്നെ ഇനി ലോൺ ലഭിക്കും; എങ്ങനെ എന്ന് അറിയാം

 

പണം ഏത് കാലത്തും അത്യാവശ്യമായ ഒന്നാണ്. അത്കൊണ്ട് തന്നെ ലോൺ എന്നത് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. എന്നാൽ അതിൻ്റെ കാലതാമസവും, ബാങ്കുകളിൽ പോകുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് കൊണ്ടും ലോൺ എടുക്കുന്നത് പലരും മാറ്റി വെക്കുകയാണ്. അത്കൊണ്ട് തന്നെ ഉപയോക്താക്കളുടെ ഈ ബുദ്ധിമുട്ട് അറിഞ്ഞ് കൊണ്ട് തന്നെ എസ്ബിഐ ഇതാ അവരുടെ ഉപയോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത കൊടുക്കുന്നു.അതേ, ഇനി നിങ്ങൾക്ക് വീട്ടിൽ ഇരുന്നും ലോൺ നേടാവുന്നതാണ്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ആപ്ലിക്കേഷനായ എസ്‌ബിഐ യോനോ വഴി നിങ്ങൾക്ക് ഇപ്പോൾ വളരെ അനായാസമായി, നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ലോൺ ലഭിക്കും. എസ്ബിഐ യോനോ മുഴുവൻ സമയ സേവനവും ലോണുകളുടെ തൽക്ഷണ അംഗീകാരവും വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്തിനധികം, ഇതിൻ്റെ പ്രക്രിയ പൂർണ്ണമായും ഡിജിറ്റൽ ആണ്, ഉപഭോക്താവിന് ഭൗതിക രേഖകളൊന്നും നൽകേണ്ടതില്ല അല്ലെങ്കിൽ ഉപഭോക്താവ് ഒരു ബാങ്ക് ശാഖ സന്ദർശിക്കേണ്ടതില്ല എന്നത് ഇതിൻ്റെ ഉപഭോക്താക്കൾക്ക് കിട്ടുന്ന മികച്ച ആനുകൂല്യങ്ങളാണ്.

ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബി‌ഐ) ഉപഭോക്താക്കൾക്ക് ഉടനടി പണം ആവശ്യമുള്ളവർക്ക് എസ്ബിഐയുടെ യോനോ ആപ്പ് വഴി നാല് ക്ലിക്കുകളിലൂടെ പ്രീ-അപ്രൂവ്ഡ് പേഴ്‌സണൽ ലോണിന് (പിഎപിഎൽ) അപേക്ഷിക്കാവുന്നതാണ്.

നല്ല ക്രെഡിറ്റ് റെക്കോർഡ് ഉള്ളവർക്കും നല്ല തിരിച്ചടവ് ട്രാക്ക് റെക്കോർഡും ഉള്ള നിലവിലെ ക്ലയന്റുകൾക്ക് ബാങ്കുകൾ സാധാരണയായി പ്രീ-അംഗീകൃത വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതിനാൽ നിങ്ങൾ എസ്‌ബിഐയിൽ നിന്ന് പെട്ടെന്ന് കിട്ടുന്ന ലോണിനായി തിരയുകയാണെങ്കിൽ, PAPL <space>എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങൾ> എന്ന ഫോർമാറ്റിൽ 567676 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് നിങ്ങളുടെ ലോൺ യോഗ്യത പരിശോധിക്കാം.

എസ്ബിഐ യോനോ ആപ്പിൽ നിന്ന് എങ്ങനെ ലോൺ ലഭിക്കും?

  • നിങ്ങളുടെ മൊബൈലിൽ YONO ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക
  • ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ഇപ്പോൾ ലഭ്യമാക്കുക' എന്നത് തിരഞ്ഞെടുക്കുക
  • ലോൺ തുകയും കാലാവധിയും നിശ്ചയിക്കുക
  • നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (OTP) നൽകുക
  • നിങ്ങൾ ലോണിന് അർഹരാണെങ്കിൽ ലോൺ പ്രോസസ്സ് ചെയ്യുകയും തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും.



0 comments: