കൈറ്റ് വിക്ടേഴ്‌സില്‍ പ്ലസ് വണ്‍ റിവിഷനും പോര്‍ട്ടലില്‍ ഓഡിയോ ബുക്കുകളും
കൈറ്റ്-വിക്ടേഴ്‌സില്‍ ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകളുടെ ഭാഗമായി 20 മുതല്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകള്‍ സംപ്രേഷണം തുടങ്ങും.പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം നാലു ക്ലാസുകളിലായാണ് റിവിഷന്‍ ക്രമീകരിച്ചിരിക്കുന്നത്.മെയ് 31 വരെ രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും എട്ടുക്ലാസുകളിലായാണ് റിവിഷന്‍. പുനഃസംപ്രേഷണം ഇതേക്രമത്തില്‍ വൈകുന്നേരം 6 മുതല്‍ 10 വരെ ഉണ്ടാകും. അടുത്ത ദിവസം രാവിലെ 8 മുതല്‍ കൈറ്റ്-വിക്ടേഴ്‌സ് പ്ലസിലും പുനഃസംപ്രേഷണം ഉണ്ടായിരിക്കും.ഓരോ വിഷയവും ശരാശരി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എം.പി.3 ഫോര്‍മാറ്റില്‍ തയാറാക്കിയ ഓഡിയോ ബുക്കുകളും വെള്ളിയാഴ്ച മുതല്‍ ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാകും.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അത്തരം സ്‌കൂളുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
കെ-ടെറ്റ് ഫെബ്രുവരി 2022 കാറ്റഗറി-3 പരീക്ഷയുടെ താത്കാലിക ഉത്തരസൂചികകൾ www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിൽ അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
എൻ.സി.റ്റി.ഇ അംഗീകാരം ലഭിച്ചതും കഴിഞ്ഞ വർഷങ്ങളിൽ പ്രവർത്തിക്കാതിരുന്നതും 2022-24 അധ്യയന വർഷം മുതൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് പുനരാരംഭിക്കാൻ താത്പര്യമുള്ളതുമായ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. www.education.kerala.gov.in ൽ അറിയിപ്പ് ലഭ്യമാണ്. അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ അയയ്ക്കണം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ലഭിക്കണം.
സര്‍ക്കാര്‍ അംഗീകൃത കോഴ്‌സില്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളില്‍ ഐ.ടി.ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് ഇന്‍ ലാബ് (ലിനക്‌സ്, അപാഷെ, എം.വൈ.എസ്.ക്യു.എല്‍, പി.എച്ച്.പി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈന്‍ ക്ലാസ്സുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെല്‍ട്രോണ്‍, നോളഡ്ജ് സെന്റര്‍, റാം സമ്രാട് ബില്‍ഡിംഗ്, ആയുര്‍വേദ കോളേജിന് എതിര്‍വശം, ധര്‍മ്മാലയം റോഡ്, തിരുവനന്തപുരം-1 ഫോണ്‍: 0471-4062500, 9446987943. കോഴിക്കോട് ഫോണ്‍: 8086691078.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം.ജി.യൂണിവേഴ്സിറ്റി വാർത്തകൾ
അപേക്ഷാ തീയതി
അഞ്ചാം സെമസ്റ്റര്‍ ബി.എ./ ബി.കോം. (സി.ബി.സി.എസ്.-2018, 2017 അഡ്മിഷന്‍-റീ-അപ്പിയറന്‍സ്-പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (2020 അഡ്മിഷന്‍-റെഗുലര്‍/ 2019 അഡ്മിഷന്‍-സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2019 അഡ്മിഷന്‍-സ്‌പെഷ്യല്‍ സപ്ലിമെന്ററി-പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്) ബിരുദപരീക്ഷകള്‍ക്ക് അപേക്ഷിക്കാം.
പരീക്ഷാഫീസ്
ഏഴാം സെമസ്റ്റര്‍ ബി.എച്ച്.എം. (2018 അഡ്മിഷന്‍-റെഗുലര്‍/ 2013 മുതല്‍ 2017 വരെയുള്ള അഡ്മിഷന്‍-സപ്ലിമെന്ററി) ബിരുദപരീക്ഷകള്‍ മേയ് 30-ന് ആരംഭിക്കും .
ജോബ് ഫെയറിൽ 62 പേർക്ക് തൊഴിൽ വാഗ്ദാനം
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജോബ് ഫെയറിൽ 62 ഉദ്യോഗാർത്ഥികളെ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുത്തു. സോഷ്യൽ വർക്ക്, സൈക്കോളജി, സ്പീച്ച് തെറാപ്പി, നഴ്‌സിംഗ്, സ്‌പെഷ്യൽ എഡ്യുക്കേഷൻ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കാണ് നിയമനം നടന്നത്.
പൊതു പ്രവേശന പരീക്ഷ (സി.എ.റ്റി.) മെയ് 27 നും 29 നും
സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി മെയ് 27 (വെള്ളി), 29 (ഞായർ) തീയതികളിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും മെയ് 17 മുതൽ ഡൗൺലോഡ് ചെയ്‌തെടുക്കാം.
- ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ 30-ന് തുടങ്ങും.
- മൂന്നാം സെമസ്റ്റര്‍ എം.ബി.എ., എം.ബി.എ.-ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, എം.ബി.എ.- ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-ന് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങും.
- ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 30-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
0 comments: