2022, ജൂൺ 5, ഞായറാഴ്‌ച

ഈ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം ലഭിക്കും 3 എല്‍പിജി സിലിണ്ടര്‍ ഫ്രീ..

 

വിലക്കയറ്റം മൂലം വലയുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.ഇതിന്‍റെ ഭാഗമായി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചിരുന്നു.

കുതിയ്ക്കുന്ന വിലക്കയറ്റം ജനങ്ങളെ ബാധിച്ചു തുടങ്ങിയിരിയ്ക്കുകയാണ്. ഈ അവസരത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളുകയാണ്‌. അതിന്‍റെ ഭാഗമായി ചില നിര്‍ണ്ണായക നടപടികള്‍ ഗോവ സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്.

അതായത്, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം തോറും 3 LPG സിലിണ്ടറുകള്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനം ഗോവ സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയിരിയ്ക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. കാബിനറ്റ് യോഗത്തില്‍ കൈക്കൊണ്ട വലിയ തീരുമാനം അനുസരിച്ച്‌ ഗോവ സര്‍ക്കാര്‍, സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 3 എല്‍പിജി സിലിണ്ടറുകള്‍ (LPG Cylinder) സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.


0 comments: