2022, ജൂൺ 5, ഞായറാഴ്‌ച

ITBP Recruitment 2022: ഐടിബിപിയില്‍ 248 കോണ്‍സ്റ്റബിള്‍, അവസാന തീയ്യതി ജൂലൈ 7 വരെ

 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) കോണ്‍സ്റ്റബിള്‍ (കോംബാറ്റന്റ് മിനിസ്റ്റീരിയല്‍) തസ്തികകളിലേക്ക് (ഐടിബിപി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2022) അപേക്ഷ ക്ഷണിച്ചു.248 തസ്തികകളാണ് നിലവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ recruitment.itbpolice.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 7 ആണ് അവസാന തീയ്യതി.

248 തസ്തികകളില്‍ 90 തസ്തികകള്‍ നിലവില്‍ ഐടിബിപിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്. 158 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികകളിലേക്ക് നേരിട്ടാണ് നിയമനം. 158 ഡയറക്‌ട് റിക്രൂട്ട്‌മെന്റ് പോസ്റ്റുകളില്‍ 135 തസ്തികകള്‍ പുരുഷന്‍മാര്‍ക്കുള്ളതാണ്. 23 തസ്തികകള്‍ സ്ത്രീകളുടേതാണ്.

ഇതോടൊപ്പം 158 തസ്തികകളില്‍ 65 ജനറല്‍, 26 തസ്തികകള്‍ എസ്‌സിക്കും 23 തസ്തികകള്‍ എസ്ടിക്കും 28 ഒബിസിക്കും 16 ഇഡബ്ല്യുഎസ് വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.

പ്രായപരിധി, യോഗ്യത

അപേക്ഷകരുടെ പ്രായപരിധി 18 മുതല്‍ 25 വയസ്സ് വരെ ആയിരിക്കണം. ഇതോടൊപ്പം എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ത്ഥി 12-ാം ക്ലാസ് പാസ്സായിരിക്കണം. ഇംഗ്ലീഷ് ടൈപ്പിങ്ങിലോ മിനിറ്റില്‍ 30 വാക്ക് വേഗതയില്‍ ഹിന്ദി ടൈപ്പിങ്ങിലോ പരിജ്ഞാനം ഉണ്ടായിരിക്കണം.

ശമ്പളം ,തിരഞ്ഞെടുക്കല്‍ പ്രക്രിയ

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25,500 രൂപ മുതല്‍ 81,100 രൂപ വരെ ശമ്പളമായി  നല്‍കും. ശാരീക ക്ഷമത പരിശോധന എഴുത്തുപരീക്ഷ, നൈപുണ്യ പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ ടെസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതായിരിക്കും.

0 comments: