2022, ജൂൺ 4, ശനിയാഴ്‌ച

(June 4)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

ഇന്ന് നടത്താനിരുന്ന പ്ലസ് വണ്‍ മാതൃക പരീക്ഷ മാറ്റി

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന പ്ലസ് വണ്‍ മാതൃക പരീക്ഷ മാറ്റിവച്ചു. പല സ്‌കൂളുകളിലും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്. പരീക്ഷ നടക്കുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇന്ന് മറ്റു അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവയും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും അറിയിപ്പുണ്ട്. പ്ലസ് വണ്‍/ ഒന്നാം വര്‍ഷ വൊക്കേഷണല്‍ വിഭാഗങ്ങളുടെ മാറ്റിവെച്ച പരീക്ഷ ഈ മാസം എട്ടാം തിയതിയില്‍ നടക്കുമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിഭാഗം സെക്രട്ടറി അറിയിച്ചു. 

സീറ്റ് ഒഴിവ്

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി നടത്തിവരുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന്റെ 41 മത് ബാച്ചിലേക്ക് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ള എസ്.ടി വിഭാഗത്തിലെ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒമ്പതിനു രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയന്റെ ഓഫീസിൽ ഹാജരാകണം.

സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ- സിവിൽ സർവീസ് അക്കാഡമി കേരളത്തിലെ സംഘടിത/അസംഘടിത മേഖലയിൽനിന്ന് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്‌സ്, ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. തൊഴിലാളികളുടെ ബിരുദധാരികളായ മക്കൾ/ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 13 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 7907099629, 0471-2309012, 0471- 2307742.

ജി.എസ്.ടി കോഴ്‌സ്: അപേക്ഷാ തീയതി നീട്ടി

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) നടത്തുന്ന ഒരു വർഷത്തെ പോസ്‌ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 25 വരെ നീട്ടി. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. വിശദ വിവരങ്ങൾ ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www.gift.res.in) ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ 9961708951, 0471-2593960.

ഐ.ഐ.എം.സി.: മാധ്യമപഠന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി.) വിവിധ ജേണലിസം പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി ജേണലിസം, അഡ്വര്‍ടൈസിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, റേഡിയോ ആന്‍ഡ് ടി.വി. ജേണലിസം, ഡിജിറ്റല്‍ മീഡിയ എന്നീ പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പ്രവേശനപരീക്ഷ നടത്തുന്നത്.cuet.nta.nic.in വഴി അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 18.

അമൃത എഞ്ചിനീയറിങ് എന്‍ട്രന്‍സ്; ജൂണ്‍ 10 വരെ അപേക്ഷിക്കാം

അമൃത വിശ്വ വിദ്യാപീഠത്തിന്റെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ അമൃത എഞ്ചിനീയറിങ് എന്‍ട്രന്‍സ് എക്‌സാമിനേഷന് (AEEE 2022) ജൂണ്‍ 10 വരെ അപേക്ഷിക്കാം .എന്‍ട്രന്‍സ് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വിഷയത്തിലും 70 ശതമാനം സീറ്റുകള്‍ ഉറപ്പാണ്. AEEE 2022 രണ്ട് ഭാഗങ്ങളായി വിഭജിച്ച് രണ്ട് സ്‌കോറുകളില്‍ ഏറ്റവും മികച്ചത് റാങ്കിങിനായി തിരഞ്ഞെടുക്കുന്നു. സ്ലോട്ട് ബുക്കിംഗ് നടത്തുന്നതിന് മുമ്പായി അപേക്ഷകര്‍ AEEE 2022 ല്‍ പങ്കെടുക്കാനുള്ള സന്നദ്ധത സൂചിപ്പിച്ചിരിക്കണം. തീയതികള്‍ ഇമെയില്‍, എന്നിവ വഴി അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് amrita.edu/btech എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

ലോ ഫ്‌ളോര്‍ ബസ് ക്ലാസ് മുറി; വിദ്യാഭ്യാസ അവകാശ ലംഘനമെന്ന് ആരോപണം

തിരുവനന്തപുരം മണക്കാട് സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സി ഡെപ്പോയിലെ ലോ ഫ്‌ളോര്‍ ബസ് ഒരു ക്ലാസ്സ്മുറിയാക്കി മാറ്റിയതിനെതിരെ പ്രതിഷേധവുമായി സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി.ക്ലാസ്സ് മുറിയെ സംബന്ധിച്ച കെ.ഇ.ആര്‍ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും ഏത് നിയമ പ്രകാരമാണ് അത്തരമൊരു നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണമെന്നും സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും എം.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കെമിസിട്രി, ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും 15-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 16-ന് നടക്കും.

സൗജന്യ പരിശീലനത്തിലൂടെ 'നെറ്റ്' നേടിയത് 116 പേര്‍

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നല്‍കിയ സൗജന്യ പരിശീലന ക്ലാസില്‍ പങ്കെടുത്ത് യു.ജി.സിയുടെ നെറ്റ് യോഗ്യത നേടിയവര്‍ക്ക് അഭിനന്ദനം. 116 പേരാണ് കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്ത് നെറ്റ് യോഗ്യത നേടിയത്. മികച്ച നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങില്‍ അഭിനന്ദിച്ചു. 

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് - പ്രവേശനം ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ ബിരുദതലത്തിലുള്ള ഏഴ് മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ സ്വയം പോര്‍ട്ടലിലാണ് കോഴ്‌സുകള്‍ ലഭ്യമാകുന്നത്. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന ഈ സൗജന്യ കോഴ്‌സുകള്‍ക്ക് പ്രായഭേദമെന്യേ ആര്‍ക്കും പ്രവേശനം നേടാം. 

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം .ജി .യൂണിവേഴ്സിറ്റി 

പരീക്ഷ മാറ്റി

ജൂൺ 20 ന് നടത്താനിരുന്ന 'എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് II (സി) പരീക്ഷ ജൂൺ 23 ലേക്ക് മാറ്റി.  എട്ടാം സെമസ്റ്റർ ബി.ടെക്ക് (1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷയുടെ ജൂൺ 28 ന് നടത്താനിരുന്ന 'കോസ്റ്റ് എസ്റ്റിമേഷൻ (യു)' പേപ്പർ ടൈം ടേബിളിൽ നിന്നും ഒഴിവാക്കി.

പരീക്ഷാ ഫലം

 2022 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ് പഠനം) സ്‌പെഷ്യൽ സപ്ലിമെന്ററി വൈവാ വോസി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വെച്ച പരീക്ഷകൾ ജൂൺ ആറ് മുതൽ

ഏപ്രിൽ 25 ന് തുടങ്ങാൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച മൂന്നാം സെമസ്റ്റർ എം.എസ് സി.- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി, സി.എസ്.എസ്.) പരീക്ഷകൾ ജൂൺ ആറിന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. 

പരീക്ഷാ ഫീസ്

 ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ് സി. (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി / 2019, 2018, 2017 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും.  പിഴയില്ലാതെ ജൂൺ 14 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 15 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 നും അപേക്ഷിക്കാം.  ടൈം ടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

റാങ്ക് പട്ടിക

അവസാന വർഷ ബി.എസ് സി. - മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) പരിശോധിക്കാം





0 comments: