രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 26 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പിക്കാം. എംടെക്, എംഎസ്സി, എംബിഎ, പി ജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം. ജൂലൈ മൂന്നിന് നിശ്ചയിച്ചിട്ടുള്ള പരീക്ഷ വിജയിക്കുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക.
കംപ്യൂടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍ എന്നീ വിഭാഗങ്ങളില്‍ എംടെകിനും കംപ്യൂടര്‍ സയന്‍സ്, ഇകോളജി എന്നീ വിഭാഗങ്ങളില്‍ എംഎസ്സി കോഴ്സുകള്‍ക്കും അപേക്ഷിക്കാം. വിവിധ ബ്രാഞ്ചുകളിലുള്ള അഡ്മിനിസ്ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ഫ്ലെക്സിബിള്‍), പിജി ഡിപ്ലോമ ഇന്‍ ഇ ഗവേണന്‍സ് എന്നിവയ്ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനും duk.ac.in/admissions/2022/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
0 comments: