2022, ജൂൺ 2, വ്യാഴാഴ്‌ച

വീട്ടിലിരുന്ന് പാസ്പോര്‍ടിന് അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

നമ്മുടെ രാജ്യത്ത് പാസ്പോര്‍ട് ലഭിക്കുക എന്നത് ഇപ്പോഴും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്.എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകുമ്പോൾ , വീട്ടിലിരുന്ന് പാസ്പോര്‍ട് സ്വന്തമാക്കാന്‍ കഴിയുമോ എന്ന് പലരും ചോദിക്കാറുണ്ട്. കഴിയും എന്നാണ് ഉത്തരം. അതിനുള്ള വഴി ഇങ്ങിനെയാണ്.

ബ്രോക്കര്‍മാരുടെ ഇടപെടലോ, ഏജന്റുമാര്‍ക്ക് കമ്മീഷന്‍ കൊടുക്കുകയോ, മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയോ വേണ്ട. ഇന്‍ഡ്യാ ഗവണ്‍മെന്റും പാസ്പോര്‍ട് അതോറിറ്റിയും അപേക്ഷയുടെ നടപടിക്രമം വളരെ ലളിതമാക്കി. പാസ്പോര്‍ടിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മുൻപ്  എല്ലാ രേഖകളും ശേഖരിച്ച്‌ ഇനി പറയുന്ന പ്രക്രിയയിലൂടെ അപേക്ഷിക്കുക.

ആവശ്യമായ  രേഖകള്‍

  • ആധാര്‍ കാര്‍ഡ്
  • പാന്‍ കാര്‍ഡ്
  • വോടര്‍ ഐഡി
  • ഡ്രൈവിംഗ് ലൈസന്‍സ്
  • ജനന സര്‍ടിഫികറ്റ്

അപേക്ഷിക്കേണ്ടത് ഇങ്ങിനെ

1. ആദ്യം പാസ്പോര്‍ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.passportindia.gov.in സന്ദര്‍ശിക്കുക

2. ഇനി പുതിയ യൂസര്‍ രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യണം. യൂസര്‍ ഐഡി ഉണ്ടാക്കാന്‍ അവിടെ ക്ലിക് ചെയ്യുക.

3. യൂസര്‍ ഐഡിയില്‍ ലോഗിന്‍ ചെയ്ത ശേഷം, പുതിയ പാസ്പോര്‍ടിനായി അപേക്ഷിക്കുക എന്ന ഓപ്ഷനില്‍ ക്ലികുചെയ്യുക.

4. കുടുംബം, വിലാസം, അടിയന്തര സാഹചര്യത്തില്‍ വിളിക്കാനുള്ള നമ്പർ  തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ഫോം അവിടെ കാണം, അത് ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കുക ശേഷം സേവ് ചെയ്യുക.

5. പൂര്‍ണമായ ഫോം പൂരിപ്പിച്ച ശേഷം, പേ ആന്‍ഡ് ഷെഡ്യൂള്‍ അപോയിന്റ്‌മെന്റ് ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

6. തുടര്‍ന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് അല്ലെങ്കില്‍ എസ്ബിഐ ബാങ്ക് ചെലാന്‍ വഴി പണമടയ്ക്കുക. നിങ്ങളുടെ പരിധിയിലുള്ള പാസ്‌പോര്‍ട് ഓഫീസില്‍ ചെല്ലാന്‍ പറയുന്ന ദിവസം നിങ്ങളുടെ ഒറിജിനല്‍ രേഖകള്‍ കൊണ്ടുപോകുക.

7. ഡോക്യുമെന്റിന്റെയും പൊലീസ് വെരിഫികേഷന്റെയും തീയതി മുതല്‍ 15-20 ദിവസത്തിനുള്ളില്‍ നിങ്ങളുടെ പാസ്പോര്‍ട് തപാല്‍ വഴി വീട്ടിലെത്തും.

0 comments: