2022, ജൂൺ 2, വ്യാഴാഴ്‌ച

ഒരു രൂപ നോട്ട് കയ്യിലുണ്ടോ? ഏഴ് ലക്ഷം രൂപ നേടാം എങ്ങനെയെന്നറിയേണ്ടേ

പഴയകാലത്തെ കറന്‍സികള്‍, നാണയങ്ങള്‍, സ്റ്റാബ് എന്നിവയുടെ ശേഖരണം പലരുടെയും ശീലങ്ങളുടെ ഭാ​ഗമാണ്. ചെറുപ്പ കാലത്ത് തുടങ്ങിയ ശീലം പലരും ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.

പഴയകാല കറന്‍സികളുടെ ശേഖരണം സൂക്ഷ്മമായി നടത്തുന്നവരില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള വസ്തുക്കളുണ്ടാകും. ഒരു ഹോബിയായി തുടങ്ങിയ ശീലം വഴി ലക്ഷങ്ങള്‍ നേടാന്‍ സാധിച്ചാലോ. ഇത്തരത്തില്‍ പഴയ ഒരു രൂപ നോട്ടുകള്‍ക്ക് വഴി ലക്ഷങ്ങള്‍ നേടാന്‍ ഇന്ന് സാധിക്കും. പഴകും തോറും വീഞ്ഞിന് വീര്യം കൂടുന്നത് പോലെ കാലം കഴിയുന്തോറും കറന്‍സികളുടെ മൂല്യം ഇരട്ടിക്കുകയാണ്. ഇതിനായി എന്താണ് ചെയ്യേണ്ടതെന്നല്ലേ. പ്രത്യേകിച്ച്‌ ഒന്നും ചെയ്യേണ്ടതില്ല. വീട്ടിലെ സുരക്ഷിതത്വത്തിലിരുന്ന നല്ലൊരു തുക നേടാന്‍ ഇത്തരം കറന്‍സികള്‍ സഹായിക്കും. പഴയ നോട്ടുകള്‍ നിങ്ങളുടെ കയ്യിലുണ്ടാവുകയെന്നത് തന്നെയാണ് ഇതിനുള്ള യോ​ഗ്യത. നിങ്ങളുടെ കൈയ്യിലുള്ള നോട്ടിന് ചില പ്രത്യേകതകളുണ്ടാകണം. ഇവിടെയാണ് നിങ്ങളുടെ നോട്ടിന് ആവശ്യക്കാരുണ്ടാകുന്നതും കൂടിയ വില ലഭിക്കുന്നതും.

നോട്ടിന്റെ യോ​ഗ്യത

ഇന്ത്യയില്‍ ഒരു രൂപ നോട്ടുകളുടെ അച്ചടിയും ഉപയോഗവും 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ഇതിനാല്‍ തന്നെ പഴയ ഒരു രൂപ നോട്ടുകള്‍ പലതും നിലവില്‍ വിപണിയിലില്ല. ഇതോടൊപ്പം 2015 ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു രൂപ നോട്ടുകള്‍ പുതുതായി അച്ചടിച്ച്‌ മാര്‍ക്കറ്റിലേക്ക് എത്തിച്ചിരുന്നു. ഇവയില്‍ ഏതാണ് ലക്ഷങ്ങള്‍ വിലമതിക്കുന്നത് എന്നല്ലേ. ഇതിനായുള്ള നിബന്ധനകള്‍ നോക്കാം. ബ്രിട്ടീഷ് ഭരണകാലത്ത് പ്രചാരത്തിലുണ്ടയിരുന്ന ഒരു രൂപ നോട്ടിനാണ് ഏഴ് ലക്ഷം രൂപ ലഭിക്കുക. സ്വാതന്ത്യത്തിന് മുന്‍പ് അച്ചടിച്ചതിനൊപ്പം ഒരു രൂപ നോട്ടില്‍ അന്നത്തെ ഗവര്‍ണറായിരുന്ന ജെ.ഡബ്ലു കെല്ലിയുടെ ഒപ്പും വേണം. ഈ നോട്ടുകള്‍ക്കാണ് വിപണിയില്‍ ഏഴ് ലക്ഷം രൂപ ലഭിക്കുന്നത്. ഈ സവിശേഷതകളുള്ള നോട്ടുകള്‍ക്ക് 80 വര്‍ഷത്തിലധികം പഴക്കമുണ്ട്. 1935 ല്‍ ബ്രട്ടീഷ് ഭരണകൂടമാണ് ഈ നോട്ടുകള്‍ അച്ചടിച്ചിരുന്നത്.

ഒരു രൂപ നോട്ടുകള്‍

ഇതോടൊപ്പം സ്വാതന്ത്ര്യത്തിന് ശേഷം അച്ചടിച്ച ഒരു രൂപ നോട്ടുകള്‍ക്കും ഉയര്‍ന്ന വില ലഭിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം. 1957 ലെ ഒരു രൂപ നോട്ടിന് 57000 രൂപയാണ് ലഭിക്കുക. 1966 ലെ ഒരു രൂപ നോട്ടിന് 45,000 രൂപയും ലഭിക്കും. ധനകാര്യ മന്ത്രാലയത്തില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പുള്ള നോട്ടുകള്‍ക്കാണ് ഈ തുക ലഭിക്കുക.

എങ്ങനെ നേടാം 7 ലക്ഷം

നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വില്പന നടത്താം. ഓണ്‍ലൈനില്‍ വില്പന നടത്തുന്നത് വഴിയാണ് പരമാവധി നേട്ടമുണ്ടക്കാന്‍ സാധിക്കുന്നത് ഇത്തരത്തിലുള്ള ഒരു വെബ്സൈറ്റാണ് കോയിന്‍ ബസാര്‍. കോയിന്‍ ബസാറില്‍ അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് പേര്‍, മേല്‍വിലാസം, മൊബൈല്‍ ഫോണ്‍ നമ്ബര്‍, ഇ-മെയില്‍ വിവരങ്ങള്‍ എന്നിങ്ങനെയുള്ള വ്യക്തി വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കുക. വില്പനയ്ക്ക് വെയ്ക്കുന്ന നോട്ടുകളുടെ ഇരു ഭാ​ഗത്തേയും ചിത്രങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുക. ശേഷം വാങ്ങാനാ​ഗ്രഹിക്കുന്നവര്‍ നിങ്ങളെ ബന്ധപ്പെടും. മറ്റൊരു വെബ്സൈറ്റായ ഒഎല്‍എക്‌സ് വഴിയും ഇത്തരത്തില്‍ വില്പന നടത്താം. ഒഎല്‍എക്സില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. വില്പനക്കാരനായി രജിസ്റ്റര്‍ ചെയ്ത് വേണം അക്കൗണ്ട് ഉണ്ടാക്കാന്‍. ഇതിന് ശേഷം നോട്ടിന്റെ ഇരു ഭാഗത്തേയും ചിത്രങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുക. മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ ഐഡി എന്നീ വിവരങ്ങള്‍ നല്‍കുക. ആവശ്യമുള്ള വില്പനക്കാര്‍ നിങ്ങളെ ഇത് വഴി ബന്ധപ്പെടും.

0 comments: