2022, ജൂൺ 2, വ്യാഴാഴ്‌ച

(June 2)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

നീ​റ്റ് പി​ജി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

നീ​റ്റ് പി​ജി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ പ​രീ​ക്ഷ ന​ട​ന്ന് 10 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 275 മാ​ർ​ക്കാ​ണ് ക​ട്ട് ഓ​ഫ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ബി​സി വി​ഭാ​ഗ​ത്തി​ലും എ​സ് സി, ​എ​സ് ടി ​വി​ഭാ​ഗ​ത്തി​ലും 245 മാ​ർ​ക്കാ​ണ് ക​ട്ട് ഓ​ഫ്.nbe.edu.in, natboard.edu.in എ​ന്നീ വെ​ബ്സൈ​റ്റി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​ലം അ​റി​യാ​നാ​വും. വ്യ​ക്തി​ഗ​ത മാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഈ ​മാ​സം എ​ട്ടു മു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നാ​വും.

കെപ്‌കോയുടെ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയിൽ അപേക്ഷ ക്ഷണിച്ചു.ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി കോഴ്‌സിന് പ്ലസ്ടു വിജയിച്ചിരിക്കണം. സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്‌സിന് എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്.ഫൈൻ കൂടാതെ ജൂലൈ 31 വരെ അപേക്ഷ നൽകാം .https://onlineadmission.ignou.ac.in/admission/ വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495000931, 9400608493.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്‌സ് അപേക്ഷ തീയതി നീട്ടി

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 25 വരെ ദീർഘിപ്പിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമ വിദഗ്ദ്ധർ, വിദ്യാർഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്‌സ്.

പിന്നോക്ക വിഭാഗകാർക്കു എഞ്ചിനീയറിംഗ് 50 മുതൽ 100 ശതമാനം വരെ ഫീസ് ഇളവോടുകൂടി പഠിക്കാം

 കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാജ്യോതി സ്കോളർഷിപ്പിലൂടെ 50 മുതൽ 100 ശതമാനം വരെ ഫീസ് ഇളവോട് കൂടി പഠിക്കാൻ അവസരം. കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും പി എസ് എൻ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ആദ്യഘട്ടം പിന്നോക്കകാർക്കും എസ് സി / എസ് ടി വിഭാഗത്തിൽപെട്ടവർക്കും ആണ് അവസരം ലഭിക്കുക. ജൂൺ 1 മുതൽ ജൂൺ 15 വരെ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.8593921000, 9207811666 തുടങ്ങിയ ഫോൺ നമ്പറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും .

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും എം.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കെമിസിട്രി, ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും 15-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 16-ന് നടക്കും.

സൗജന്യ പരിശീലനത്തിലൂടെ 'നെറ്റ്' നേടിയത് 116 പേര്‍

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നല്‍കിയ സൗജന്യ പരിശീലന ക്ലാസില്‍ പങ്കെടുത്ത് യു.ജി.സിയുടെ നെറ്റ് യോഗ്യത നേടിയവര്‍ക്ക് അഭിനന്ദനം. 116 പേരാണ് കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്ത് നെറ്റ് യോഗ്യത നേടിയത്. മികച്ച നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങില്‍ അഭിനന്ദിച്ചു. 

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് - പ്രവേശനം ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ ബിരുദതലത്തിലുള്ള ഏഴ് മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ സ്വയം പോര്‍ട്ടലിലാണ് കോഴ്‌സുകള്‍ ലഭ്യമാകുന്നത്. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന ഈ സൗജന്യ കോഴ്‌സുകള്‍ക്ക് പ്രായഭേദമെന്യേ ആര്‍ക്കും പ്രവേശനം നേടാം. 

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം .ജി .യൂണിവേഴ്സിറ്റി 

പരീക്ഷ മാറ്റി

ജൂൺ 20 ന് നടത്താനിരുന്ന 'എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് II (സി) പരീക്ഷ ജൂൺ 23 ലേക്ക് മാറ്റി.  എട്ടാം സെമസ്റ്റർ ബി.ടെക്ക് (1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷയുടെ ജൂൺ 28 ന് നടത്താനിരുന്ന 'കോസ്റ്റ് എസ്റ്റിമേഷൻ (യു)' പേപ്പർ ടൈം ടേബിളിൽ നിന്നും ഒഴിവാക്കി.

പരീക്ഷാ ഫലം

 2022 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ് പഠനം) സ്‌പെഷ്യൽ സപ്ലിമെന്ററി വൈവാ വോസി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വെച്ച പരീക്ഷകൾ ജൂൺ ആറ് മുതൽ

ഏപ്രിൽ 25 ന് തുടങ്ങാൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച മൂന്നാം സെമസ്റ്റർ എം.എസ് സി.- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി, സി.എസ്.എസ്.) പരീക്ഷകൾ ജൂൺ ആറിന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. 

പരീക്ഷാ ഫീസ്

 ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ് സി. (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി / 2019, 2018, 2017 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും.  പിഴയില്ലാതെ ജൂൺ 14 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 15 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 നും അപേക്ഷിക്കാം.  ടൈം ടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

റാങ്ക് പട്ടിക

അവസാന വർഷ ബി.എസ് സി. - മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) പരിശോധിക്കാം




0 comments: