2022, ജൂൺ 2, വ്യാഴാഴ്‌ച

പിന്നോക്ക വിഭാഗകാർക്കു എഞ്ചിനീയറിംഗ് 50 മുതൽ 100 ശതമാനം വരെ ഫീസ് ഇളവോടുകൂടി പഠിക്കാം

കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാജ്യോതി സ്കോളർഷിപ്പിലൂടെ 50 മുതൽ 100 ശതമാനം വരെ ഫീസ് ഇളവോട് കൂടി പഠിക്കാൻ അവസരം. കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും പി എസ് എൻ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ആദ്യഘട്ടം പിന്നോക്കകാർക്കും എസ് സി / എസ് ടി വിഭാഗത്തിൽപെട്ടവർക്കും ആണ് അവസരം ലഭിക്കുക. ജൂൺ 1 മുതൽ ജൂൺ 15 വരെ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. 

കോവിഡ് - 19 മഹാമാരി താറുമാറാക്കിയ സാമ്പത്തികവസ്ഥ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന രക്ഷകർത്താവിന് കുട്ടികളുടെ പ്രഫഷണൽ വിദ്യാഭ്യാസം ഒരു അധിക ഭാരം ആകാതെ അവരുടെ ഭാവി സുരക്ഷിതം ആക്കാൻ ഉള്ള അവസരം ആണ്  ഇതെന്നും, എല്ലാ രക്ഷകർത്താക്കളും ഈ പദ്ധതി പ്രയോജനപ്പെടുത്തണം എന്നും കോളേജ് അധികൃതർ അറിയിച്ചു. രണ്ടാം ഘട്ടം മുതൽ മുന്നോക്കകാരെയും ഉൾപ്പെടുത്തി പദ്ധതി വിപുലപെടുത്തുമെന്നും അതിന്റെ തീയതി പിന്നാലെ അറിയിക്കുമെന്നും കോളേജ് മാനേജ്മെന്റ് അറിയിച്ചു. 

കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, സിവിൽ തുടങ്ങിയ ബിടെക് കോഴ്സുകൾ ആണ് നിലവിൽ പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്നത്, ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം.8593921000, 9207811666 തുടങ്ങിയ ഫോൺ നമ്പറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

0 comments: