2022, ജൂൺ 17, വെള്ളിയാഴ്‌ച

പ്ലസ്‌ടു ഹ്യൂമാനിറ്റീസ് പഠിച്ചവർക്കായുള്ള തൊഴിൽ സാധ്യത കോഴ്‌സുകൾ

 

ഹ്യുമാനിറ്റീസ് പഠിച്ചവര്‍ക്ക് ഒരുപാട് അവസരങ്ങള്‍ തുറന്ന് കിടക്കുന്നു. പ്ലസ്ടു ഹ്യൂമാനിറ്റീസ് കഴിഞ്ഞവര്‍ക്ക് വ്യത്യസ്തമായ മേഖലയിലേക്ക് ഭാവിയെ തിരിച്ചുവിടാന്‍ കഴിയും. തുടര്‍പഠനത്തിനുള്ള ഏതാനും ചില മേഖലകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്ന് ലോകത്ത് അനുദിനം വളരുന്ന ഒരു മേഖലയാണ് ടൂറിസം. ടൂറിസ്റ്റ് ഏജന്‍സികള്‍ ട്രാവലിങ് ഏജന്‍സികള്‍, ഹോട്ടല്‍ സര്‍വീസസ്, ടൂറിസ്റ്റ് ഗൈഡ് എന്നീ മേഖലകളില്‍ ജോലി സാധ്യതയുണ്ട്. മാത്രമല്ല, സര്‍ക്കാരിന്‍റെ ടൂറിസം ഡയറക്ടറേറ്റ്, വികസന കോര്‍പറേഷനുകള്‍, പ്രചാരണ വിഭാഗം എന്നീ മേഖലകളിലും തൊഴിലവസരങ്ങള്‍ ഉണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ ട്രാവല്‍, ടൂറിസം മേഖലകളില്‍ ഡിേപ്ലാമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നുണ്ട്.

ടൂറിസം ബിരുദ കോഴ്സുകള്‍ നടത്തുന്ന കേരളത്തിലെ ചില സ്ഥാപനങ്ങള്‍:

  • മാര്‍ഇവാനിയോസ് കോളേജ് നാലാഞ്ചിറ, തിരുവനന്തപുരം
  • എസ്. ബി.കോളേജ് ചങ്ങനാശ്ശേരി
  • പഴശ്ശിരാജ കോളേജ് പുല്‍പള്ളി
  • വയനാട്ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കോട്ടയം
  • പ്രോവിഡന്‍സ് വിമന്‍സ് കോളേജ് കോഴിക്കോട്
  • അല്‍ അസ്ഹര്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ഇടുക്കി
  • ഡോണ്‍ ബോസ്കോ കോളേജ് സുല്‍ത്താന്‍ ബത്തേരി
  • ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ: കോളേജ് മഞ്ചേശ്വരം

സൈക്കോളജി

മാനസിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സൈക്കോളജി പഠിക്കുന്നത് അഭിലഷണീയമാണ്. ആശുപത്രികള്‍, ഹെല്‍ത്ത് സെന്‍ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലൊക്കെ സൈക്കോളജിസ്റ്റുകളെ ആവശ്യമുണ്ട്.

ബിഎ സൈക്കോളജി കോഴ്സുകള്‍ ഉള്ള കേരളത്തിലെ ചില കോളേജുകള്‍ അല്‍ഫോന്‍സ കോളേജ്, മണ്ണാര്‍ക്കാട്, ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം. കുര്യാക്കോസ് ഏലിയാസ് കോളേജ്, മാന്നാനം, കോട്ടയം. മഹാത്മാഗാന്ധി കോളേജ്, കേശവദാസപുരം, തിരുവനന്തപുരം. എം.ഇ.എസ് കോളേജ്, മാറമ്പള്ളി, ആലുവ. ശ്രീ നാരായണ കോളേജ്, ചെമ്പഴന്തി, തിരുവനന്തപുരം

സോഷ്യല്‍ വര്‍ക്ക്

BSW, BA സോഷ്യല്‍ വര്‍ക്ക് എന്നീ കോഴ്സുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. MSW കഴിഞ്ഞവര്‍ക്കാണ് ജോലി സാധ്യത കൂടുതലുള്ളത്. സര്‍ക്കാരും മറ്റു സംഘടനകളും നടത്തുന്ന സാമൂഹികമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍, പുനരധിവാസ നടപടികള്‍ എന്നിവ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നേതൃത്വം നല്‍കാന്‍ ഈ കോഴ്സുകഴിഞ്ഞവരാണ് നിയമിക്കപ്പെടാറുള്ളത്. വിദേശത്തും ജോലി സാധ്യതയുണ്ട്.

മള്‍ട്ടിമീഡിയ കോഴ്സുകള്‍

ഇന്നത്തെ കാലത്ത് വലിയ തൊഴില്‍ സാധ്യതയുള്ളതാണ് മള്‍ട്ടിമീഡിയ കോഴ്സുകള്‍.ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ഗ്രാഫിക് ഡിസൈന്‍, സിനിമ, പരസ്യം, ടെലിവിഷന്‍ തുടങ്ങിയ മേഖലകളില്‍ ധാരാളം തൊഴില്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഈ കോഴ്സുകളില്‍ ചേരാവുന്നതാണ്.


0 comments: