പുരാവസ്തുക്കളുടെ വില നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറമാണ്. പല കറന്‍സികള്‍ക്കും ഇത്തരത്തില്‍ ലക്ഷങ്ങള്‍ വില ലഭിക്കുന്നുണ്ട്.പഴയകാലത്തെ ഒരു രൂപാ നോട്ടിന് ഏഴ് ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. ഇത്തരം വിപണിയില്‍ ഇപ്പോള്‍ ഭാഗ്യത്തിനും വിലയുണ്ട്. ഭാഗ്യ നമ്പറുള്ള നോട്ടുകള്‍ തേടുന്നവര്‍ പലരും ഇത്തരത്തിലുള്ള നോട്ടിന് വലിയ വില തരും. ഇതുപോലെ കയ്യിലുള്ള കറന്‍സിയും വില്പന നടത്തിയാലും ഇതേ വില ലഭിക്കുന്നത് എല്ലാവര്‍ക്കും സന്തോഷകരമാണ്. പണ്ട് കാലത്ത് വെറുതെ ശീലമായി തുടങ്ങിയ പഴയ കറന്‍സികളുടെ ശേഖരം ഒന്ന് എടുത്തു നോക്കിയാല്‍ മതി. ചില പ്രത്യേകതകളുള്ള കറന്‍സികള്‍ നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷങ്ങളുടെ ഉടമയാകാം. ഇത്തരത്തില്‍ എങ്ങനെ വീട്ടിലിരുന്ന് പണം നേടാനാകുമെന്ന് നോക്കാം.
മൂന്ന് ലക്ഷം നേടണമെങ്കില്‍
നിങ്ങളുടെ കയ്യില്‍ 789 സീരിസിലുള്ള നോട്ടുകളുണ്ടെങ്കില്‍ ലക്ഷപ്രഭുവാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. 786 എന്ന അക്കം മുസ്ലിം മത വിഭാഗവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ഈ സീരിസിലുള്ള കറന്‍സികള്‍ ഭാഗ്യമായി കരുതുന്നതിനാല്‍ പലരും ഇത്തരത്തിലുള്ള കറന്‍സികള്‍ ശേഖരത്തിലേക്ക മാറ്റുന്നുണ്ട്. 789 സീരിസിലുള്ള 10, 20, 250, 100, 200, 500, 2,000 രൂപ കറന്‍സികള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. മൂന്ന് ലക്ഷം വരെയാണ് ഇത്തരത്തിലുള്ള നോട്ടുകള്‍ക്ക് വില ലഭിക്കുന്നത്. ഇത്തരത്തില്‍ പല നോട്ടുകള്‍ക്കും ഉയര്‍ന്ന വില ലഭിക്കുന്നുണ്ട്.
ഏതൊക്കെ നോട്ടുകള്‍ക്ക് ഉയര്‍ന്ന വില
പത്ത് രൂപ നോട്ടിന് 30,000 രൂപ ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. കറന്‍സിയുടെ മറ്റൊരു വശത്ത് ബോട്ടിന്റെ ചിത്രം ആലേഖനം ചെയ്ത പത്ത് രൂപ നോട്ടിനാണ് ഈ വില. 1943 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടിച്ചിറക്കിവ കറന്‍സിയില്‍ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ സി.ഡി. ദേശ്മുഖിന്റെ ഒപ്പും ആവശ്യമാണ്. കറന്‍സിക്ക് മുകളില്‍ ഇംഗ്ലീഷില്‍ പത്ത് രൂപ എന്നും ആലേഖനം ചെയ്തിട്ടുണ്ടാകണം.
രണ്ടു രൂപ നാണയം
ദേശീയ പതാക ആലേഖനം ചെയ്ത 1994 ലെ രണ്ടു രൂപ നാണയം കയ്യിലുണ്ടെങ്കിലും നേട്ടമുണ്ട്. അഞ്ച് ലക്ഷം വരെയാണ് ഈ നാണയങ്ങള്‍ക്ക് വില കണക്കായിട്ടുള്ളത്. വെള്ളിയുടെ 25 പൈസ നാണയത്തിന് 1.5 ലക്ഷം രൂപയാണ് വില. ബ്രിട്ടീഷ് കാലത്തെ വിക്ടോറിയ രാഞ്ജിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു രൂപ വെള്ളി നാണയത്തിന് രണ്ട് ലക്ഷം രൂപ വില ലഭിക്കും. 1918 ല്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച ഒരു രൂപ നാണയത്തിന് ലഭിക്കുന്ന വില 9 ലക്ഷംരൂപയാണ്. 1977-1979 എന്ന് ആലേഖനം ചെയ്ത ഒരു രൂപ നോട്ട് 45,000 രൂപയ്ക്ക് കോയിന്‍ ബസാര്‍ എന്ന വെബ്‌സൈറ്റില്‍ വില്‍ക്കാം. മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പ് രേഖപ്പെടുത്തിയ ഒരു രൂപ നോട്ടുകള്‍ക്കാണ് ഈ വില ലഭിക്കുക. ഇത്തരം നാണയങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍.
എങ്ങനെ ലക്ഷങ്ങള്‍ നേടാം
www.ebay.com എന്ന സൈറ്റിലാണ് കറന്‍സികളുടെ വില്പന നടക്കുന്നത്. എങ്ങനെയാണ് ഈ വെബ്‌സൈറ്റ് വഴി കറന്‍സി വില്പന നടത്തുകയെന്ന് നോക്കാം.
1. www.ebay.com ല്‍ പ്രവേശിക്കുക
2. വെബ്‌സൈറ്റില്‍ 'വില്പനക്കാരന്‍' ആയി രജിസ്റ്റര്‍ ചെയ്യുക. നേരത്തെ ebay.com ല്‍ അക്കൗണ്ട് ഉള്ളവരാണെങ്കില്‍ ലോഗിന്‍ ചെയ്യാം. ഫോണ്‍, ഇ- മെയില്‍ വിവരങ്ങള്‍ നല്‍കണം.
3. ലോഗിന്‍ ചെയ്ത ശേഷം കയ്യിലുള്ള നോട്ടുകള്‍ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യണം. ഇതിനായി കറന്‍സിയുടെ ഇരു ഭാഗവും വ്യക്തമായി തെളിയുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം. എത്ര പണത്തിന് വില്പന നടത്താന്‍ താല്പര്യപ്പെടുന്നു എന്ന വിവരങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കണം. നിലവില്‍ ഈ സീരീസിലുള്ള നോട്ടുകള്‍ക്ക് വിപണിയില്‍ മൂന്ന ലക്ഷം രൂപയാണ് വില.
4. വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ കയ്യിലെ നോട്ടിന്റെ പരസ്യം ebay.com പ്രസിദ്ധപ്പെടുത്തും.
5. ഇതിനനുസരിച്ച് താല്‍പര്യമുള്ളവര്‍ നിങ്ങളെ ബന്ധപ്പെടും. താല്പര്യമുള്ള പണത്തിന് അനുസരിച്ചു വില്പന നടത്താം
0 comments: