കോവിഡ് കണക്കുകള്‍ വീണ്ടും അനിയന്ത്രിതമായി ഉയരുകയാണ്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ കോവിഡ് കണക്കുകളിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇതോടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയും ആരംഭിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശമുണ്ട്. പരിശോധനയില്‍ 500 പിഴയീടാക്കാനും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൂട്ടം ചേരലുകള്‍ക്കെതിരെയും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കൂട്ടം ചേരലുകളും മാസ്‌ക് വയ്ക്കാതെ പൊതുനിരത്തില്‍ ഇറങ്ങുന്നതും ശിക്ഷാര്‍ഹമാണെന്ന് പോലീസ് താക്കീത് നല്‍കുന്നു. പ്രതിദിന കോവിഡ് രോഗികളുടെ സംസ്ഥാനതല കണക്കുകള്‍ 1000 കടന്ന സാഹചര്യത്തില്‍ പരിശോധനയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
0 comments: