2022, ജൂൺ 6, തിങ്കളാഴ്‌ച

ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി പെര്‍മനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ?

 

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. കോടിക്കണക്കിന് യൂസേഴ്സ് ആണ് ദിനംപ്രതിയെന്നോണം ഗൂഗിള്‍ പേ വഴി യുപിഐ പേയ്മെന്റുകള്‍ നടത്തുന്നത്.രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഗൂഗിള്‍ പേ സേവനം ലഭ്യമാണ്. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പണം കൈ മാറാന്‍ ഗൂഗിള്‍ പേ ഉപയോഗിക്കാം. പ്രാദേശിക സ്റ്റോറുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്താനും ഓണ്‍ലൈന്‍ പര്‍ച്ചേസിനുമൊക്കെ ഗൂഗിള്‍ പേ ഉപയോഗിക്കാന്‍ കഴിയും. പണം അയക്കുമ്ബോഴും സ്വീകരിക്കുമ്ബോഴും യൂസേഴ്സിന് റിവാര്‍ഡുകള്‍ നല്‍കുന്നതും ഗൂഗിള്‍ പേയുടെ രീതിയാണ്.

ഗൂഗിള്‍ പേ

നാം നടത്തുന്ന എല്ലാ ട്രാന്‍സാക്ഷനുകളുടെയും റെക്കോര്‍ഡും ഗൂഗിള്‍ പേ ആപ്പിലും ഗൂഗിള്‍ അക്കൌണ്ടിലും സേവ് ചെയ്യപ്പെടും. ഈ വിവരങ്ങള്‍ ഗൂഗിള്‍ സേവ് ചെയ്യുന്നതോ, ട്രാക്ക് ചെയ്യുന്നതോ ഇഷ്ടമല്ലാത്തവരും ഉണ്ടാകാം. ചില ട്രാന്‍സാക്ഷനുകള്‍ നമ്മുടെ ഫോണില്‍ ആക്സസ് ഉള്ള മറ്റുള്ളവര്‍ കാണുന്നതും നമ്മുക്ക് ചിലപ്പോള്‍ ഇഷ്ടമായെന്ന് വരില്ല. അത്തരം സാഹചര്യത്തില്‍ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനും ഓപ്ഷന്‍ ഉണ്ട്. ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി പെര്‍മനന്റ് ആയി ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി പെര്‍മനന്റ് ആയി ഡിലീറ്റ് ചെയ്യാം

 • ഇതിനായി ആദ്യം ഗൂഗിള്‍ ക്രോം ഓപ്പണ്‍ ചെയ്യുക
 • 9 ഡോട്ട് ഐക്കണില്‍ ടാപ്പ് ചെയ്ത് അക്കൌണ്ട് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക
 • നിങ്ങളുടെ ഗൂഗിള്‍ അക്കൌണ്ട് ഓപ്പണ്‍ ആകും
 • പ്രൊഫൈലില്‍ കാണാന്‍ കഴിയുന്ന മാനേജ് യുവര്‍ ഡാറ്റ ആന്‍ഡ് പ്രൈവസി ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക
 • തുറന്ന് വരുന്ന പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്ത് വെബ് ആന്‍ഡ് ആപ്പ് ആക്റ്റിവിറ്റി ഓപ്ഷന് സൈഡില്‍ ടാപ്പ് ചെയ്യുക
 • തുറന്ന് വരുന്ന പേജില്‍ മാനേജ് ഓള്‍ വെബ് ആന്‍ഡ് ആപ്പ് ആക്റ്റിവിറ്റി ഓപ്ഷന്‍ കാണാന്‍ കഴിയും
 • മാനേജ് ഓള്‍ വെബ് ആന്‍ഡ് ആപ്പ് ആക്റ്റിവിറ്റി ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ മൈ ആക്റ്റിവിറ്റി പേജ് ഓപ്പണ്‍ ആകും
 • ഇവിടെ ഇടത് സൈഡില്‍ കാണാന്‍ കഴിയുന്ന ഹാംബര്‍ഗര്‍ മെനുവില്‍ ടാപ്പ് ചെയ്യുക
 • തുറന്ന് വരുന്ന മെനുവില്‍ നിന്നും അദര്‍ ഗൂഗിള്‍ ആക്റ്റിവിറ്റി ഓപ്ഷനില്‍ ടാപ്പ് ചെയ്യണം
 • താഴേക്ക് സ്ക്രോള്‍ ചെയ്യുമ്ബോള്‍ ഗൂഗിള്‍ പേ എക്സ്പീരിയന്‍സ് എന്ന് ഓപ്ഷന്‍ കാണാം
 • ഇതിന് താഴെയായി കാണുന്ന മാനേജ് ആക്റ്റിവിറ്റി എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക
 • തുറന്ന് വരുന്ന പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ഡിലീറ്റ് ഓപ്ഷനും തൊട്ട് താഴെയായി നിങ്ങളുടെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയും കാണാന്‍ കഴിയും
 • ഡിലീറ്റ് ഓപ്ഷന്‍ സെലക്റ്റ് ചെയ്താല്‍ നിങ്ങളുടെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി ഇല്ലാതാക്കാന്‍ ഉള്ള വിവിധ ഓപ്ഷനുകള്‍ കാണാന്‍ കഴിയും
 • ലാസ്റ്റ് അവര്‍, ലാസ്റ്റ് ഡേ, ഓള്‍ ടൈം, കസ്റ്റം റേഞ്ച് എന്നിങ്ങനെയുള്ള ഓപ്ഷനുകളാണ് ലഭിക്കുക.
 • ഉപയോക്താക്കള്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി ഇല്ലാതാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
 • നിങ്ങള്‍ക്ക് ആവശ്യമുള്ള ഓപ്ഷന്‍ സെലക്റ്റ് ചെയ്ത് ഡിലീറ്റ് ഓപ്ഷന്‍ ടാപ്പ് ചെയ്താല്‍ പ്രോസസ് പൂര്‍ണമായി.


0 comments: