2022, ജൂൺ 6, തിങ്കളാഴ്‌ച

കേൾവി പരിമിതിയുള്ളവരെ പരിശീലിപ്പിക്കാൻ പഠിക്കാം, കുറഞ്ഞ ചിലവിൽ പഠിക്കാം സ്റ്റൈപ്പൻഡോടെ

 


കേൾവി പരിമിതിയുള്ളവരെ പരിശീലിപ്പിക്കാൻ ശാസ്‌ത്രീയമായി പഠിച്ചു യോഗ്യത നേടിയവർക്ക് ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യതയുണ്ട്. ഈ മേഖലയിലെ പ്രമുഖ വിദ്യാലയമാണ് മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമാണ് ഇത്. കുറഞ്ഞ ഫീസ് നിരക്കുകളാണ് ഇവിടെ. മിക്ക കോഴ്സുകളിലും വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപൻഡ് / ഫെലോഷിപ് ലഭിക്കും. കോഴ്സുകൾ എ) ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം അപേക്ഷാഫീ 925 രൂപ; പട്ടിക, ഭിന്നശേഷി – 700 രൂപ. ഓൺലൈൻ അപേക്ഷ ജൂൺ 15 വരെ.തൃശൂരും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളുണ്ട്. എൻട്രൻസ് തീയതി പിന്നീട് അറിയിക്കും. 

ബിഎഎസ്എൽപി (ബാച്‌ലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വിജ് പതോളജി): മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി,കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയിൽ 3 വിഷയങ്ങൾ ഐച്ഛികമായി50% മാർക്കോടെ പ്ലസ്ടു വേണം. പട്ടികവിഭാഗം 45%. വിവരങ്ങൾ: ഫോൺ: 0821-2502228; മെയിൽ: admission@aiishmysore.in / aiish.academic@aiishmysore.in

0 comments: