കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനവും പുനഃപ്രവേശനവും ജൂൺ 8 മുതൽ
സ്‌കോൾ കേരള മുഖേന 2022-23 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം എന്നിവ ആഗ്രഹിക്കുന്നവർ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ജൂൺ 8 മുതൽ 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രവേശന യോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ കേരള വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും വിശദമാക്കിയിട്ടുണ്ട്.
അടുത്ത അധ്യയന വര്‍ഷവും നോക്കണ്ട; പാഠ്യപദ്ധതി പരിഷ്‌കരണം 'കട്ടപ്പുറ'ത്ത്
സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയിട്ട് രണ്ടരമാസമായിട്ടും ഒരിഞ്ച് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. 71 അംഗ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും 32 അംഗ കോര്‍ കമ്മിറ്റിയും ഒരു യോഗംപോലും ചേര്‍ന്നിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അടുത്ത അധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതി നടപ്പാവുക പ്രയാസമാകും..ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലുമെടുക്കുന്ന പ്രക്രിയയാണ് പരിഷ്‌കരണം. രൂപം കൊടുത്തപ്പോള്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കില്‍ ഒക്ടോബറിലെങ്കിലും പുതിയ പാഠപുസ്തകങ്ങള്‍ അച്ചടിക്കായി കൊടുക്കാനാകുമായിരുന്നു. ഇനിയുള്ള നാലുമാസംകൊണ്ട് അതു നടക്കില്ലെന്ന് ഉറപ്പാണ്. ഫലത്തില്‍ അടുത്ത അടുത്ത അധ്യയനവര്‍ഷവും കുട്ടികള്‍ എട്ടുകൊല്ലമായി മാറാത്ത പുസ്തകങ്ങള്‍ പഠിക്കേണ്ടിവരും.
കേൾവി പരിമിതിയുള്ളവരെ പരിശീലിപ്പിക്കാൻ പഠിക്കാം, കുറഞ്ഞ ചിലവിൽ പഠിക്കാം സ്റ്റൈപ്പൻഡോടെ
കേൾവി പരിമിതിയുള്ളവരെ പരിശീലിപ്പിക്കാൻ ശാസ്‌ത്രീയമായി പഠിച്ചു യോഗ്യത നേടിയവർക്ക് ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യതയുണ്ട്. ഈ മേഖലയിലെ പ്രമുഖ വിദ്യാലയമാണ് മൈസൂരുവിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമാണ് ഇത്. കുറഞ്ഞ ഫീസ് നിരക്കുകളാണ് ഇവിടെ. മിക്ക കോഴ്സുകളിലും വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപൻഡ് / ഫെലോഷിപ് ലഭിക്കും. കോഴ്സുകൾ എ) ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം അപേക്ഷാഫീ 925 രൂപ; പട്ടിക, ഭിന്നശേഷി – 700 രൂപ. ഓൺലൈൻ അപേക്ഷ ജൂൺ 15 വരെ.തൃശൂരും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളുണ്ട്. എൻട്രൻസ് തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾ: ഫോൺ: 0821-2502228; മെയിൽ: admission@aiishmysore.in
കളിച്ച്' മുന്നേറാം; കായികപഠനങ്ങൾക്ക് നാഷണൽ സ്പോർട്‌സ് യൂണിവേഴ്‌സിറ്റി
കായികമേഖലയിലെ ശാസ്ത്രം, സാങ്കേതികജ്ഞാനം, മാനേജ്മെന്റ്, പരിശീലനം തുടങ്ങിയവയിലെ പഠനങ്ങൾക്ക് പ്രാധാന്യം നൽകുന്ന,നാഷണൽ സ്പോർട്‌സ് യൂണിവേഴ്‌സിറ്റി 2022-’23-ൽ നടത്തുന്ന ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ, യുവജനകാര്യ സ്പോർട്‌സ് മന്ത്രാലയത്തിന്റെ കീഴിൽ മണിപ്പുരിലെ ഇംഫാലിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്.അപേക്ഷാർഥി കൈവരിച്ചിരിക്കേണ്ട സ്പോർട്‌സ് മികവ്, മറ്റുവ്യവസ്ഥകൾ എന്നിവ www.nsu.ac.in/admission ലിങ്കിലുള്ള പ്രോെസ്പക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്.
കിലെ അക്കാദമിയില്‍ സിവില്‍ സര്‍വ്വീസ് പരിശീലനം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് കിലെ ഐ.എ.എസ് അക്കാദമിയില്‍ ഐ.എ.എസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരുവര്‍ഷത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്‍പ്പര്യമുളളവര്‍ ബോര്‍ഡില്‍ നിന്നും വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 13. ഫോണ്‍:7907099629, 0471-2309012.
ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ്
അരീക്കോട് ഗവ.ഐ.ടി.ഐ.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി നടത്തുന്ന ഫീസ് ഇളവോടുകൂടിയ ആറ് മാസ കാലാവധിയുള്ള ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക്, ഡിപ്ലോമ, ഐ.ടി.ഐ., വി.എച്ച്.എസ്.സി, പ്ലസ്ടു, എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്കും ഇന്റീരിയല്‍ മേഖലയില്‍ പ്രാവണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം..ഓട്ടോകാഡ്, ത്രിഡിഎസ് മാക്‌സ്, റിവിറ്റ് ആക്കിടെക്ച്വര്‍, വീ റേയ്, ഫോട്ടോഷോപ്പ് സ്‌കെച്ച് അപ്പ് തുടങ്ങിയ സോഫ്റ്റ് വെയറുകളില്‍ പരിശീലനവും നല്‍കും. ഫോണ്‍: 9447311257.
ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ് .ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 805678: 9846033001
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റി
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും എം.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കെമിസിട്രി, ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും 15-ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 16-ന് നടക്കും.
സൗജന്യ പരിശീലനത്തിലൂടെ 'നെറ്റ്' നേടിയത് 116 പേര്‍
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നല്‍കിയ സൗജന്യ പരിശീലന ക്ലാസില്‍ പങ്കെടുത്ത് യു.ജി.സിയുടെ നെറ്റ് യോഗ്യത നേടിയവര്‍ക്ക് അഭിനന്ദനം. 116 പേരാണ് കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്ത് നെറ്റ് യോഗ്യത നേടിയത്. മികച്ച നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങില്‍ അഭിനന്ദിച്ചു.
മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് - പ്രവേശനം ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ ബിരുദതലത്തിലുള്ള ഏഴ് മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ സ്വയം പോര്‍ട്ടലിലാണ് കോഴ്‌സുകള്‍ ലഭ്യമാകുന്നത്. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന ഈ സൗജന്യ കോഴ്‌സുകള്‍ക്ക് പ്രായഭേദമെന്യേ ആര്‍ക്കും പ്രവേശനം നേടാം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം .ജി .യൂണിവേഴ്സിറ്റി
പരീക്ഷ മാറ്റി
ജൂൺ 20 ന് നടത്താനിരുന്ന 'എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് II (സി) പരീക്ഷ ജൂൺ 23 ലേക്ക് മാറ്റി. എട്ടാം സെമസ്റ്റർ ബി.ടെക്ക് (1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷയുടെ ജൂൺ 28 ന് നടത്താനിരുന്ന 'കോസ്റ്റ് എസ്റ്റിമേഷൻ (യു)' പേപ്പർ ടൈം ടേബിളിൽ നിന്നും ഒഴിവാക്കി.
പരീക്ഷാ ഫലം
2022 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ് പഠനം) സ്‌പെഷ്യൽ സപ്ലിമെന്ററി വൈവാ വോസി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
മാറ്റി വെച്ച പരീക്ഷകൾ ജൂൺ ആറ് മുതൽ
ഏപ്രിൽ 25 ന് തുടങ്ങാൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച മൂന്നാം സെമസ്റ്റർ എം.എസ് സി.- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി, സി.എസ്.എസ്.) പരീക്ഷകൾ ജൂൺ ആറിന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫീസ്
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ് സി. (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി / 2019, 2018, 2017 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 14 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 15 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 നും അപേക്ഷിക്കാം. ടൈം ടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ
റാങ്ക് പട്ടിക
അവസാന വർഷ ബി.എസ് സി. - മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) പരിശോധിക്കാം
0 comments: