2022, ജൂൺ 5, ഞായറാഴ്‌ച

PM Kisan: eKYC സമയപരിധി വീണ്ടും നീട്ടി; എത്രയും പെട്ടെന്ന് ചെയ്യുക

 

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ കീഴിൽ ലിസ്റ്റുചെയ്തിട്ടുള്ള കർഷകർക്ക് ഇതാ ഒരു സന്തോഷവാർത്ത. എന്താണ് എന്ന് അല്ലെ? നിർബന്ധിത ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി 2022 രണ്ട് മാസത്തേക്ക് കേന്ദ്ര സർക്കാർ നീട്ടി അതായത് ജൂലൈ 31 വരെ കർഷകർക്ക് eKYC പൂർത്തിയാക്കാം. നേരത്തെ സമയപരിധി 2022 മെയ് 31 ആയി നിശ്ചയിച്ചിരുന്നു.

പിഎം കിസാൻ പോർട്ടലിലെ അറിയിപ്പ് അനുസരിച്ച്, "എല്ലാ പിഎം കിസാൻ ഗുണഭോക്താക്കൾക്കുമുള്ള ഇകെവൈസിയുടെ സമയപരിധി 2022 ജൂലൈ 31 വരെ നീട്ടിയിരിക്കുന്നു." എന്നാണ് പറയുന്നത്.രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സർക്കാർ സമയപരിധി നീട്ടിയത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം കിസാൻ) 11-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ അക്കൗണ്ടുകളിലേക്ക്മെയ് 31 നാണ് വിതരണം ചെയ്തത്. അതിന് ശേഷമാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

eKYC എങ്ങനെ പൂർത്തിയാക്കാം?

ഘട്ടം 1: പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - https://pmkisan.gov.in/

ഘട്ടം 2: ഹോംപേജിന്റെ വലതുവശത്ത്, eKYC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങളുടെ ആധാർ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകി സെർച്ചിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 4: നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്ന നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.

ഘട്ടം 5: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച OTP നൽകുക.

eKYC വിജയകരമാകാൻ നിങ്ങളുടെ എല്ലാ വിശദാംശങ്ങളും പൊരുത്തപ്പെടേണ്ടതുണ്ട്.

0 comments: